Advertisement

ബാംഗ്ലൂരിൽ ബി.എസ്‍സിക്ക് പഠിക്കുന്ന വിദ്യാർത്ഥി എംഡിഎംഎയുമായി മലപ്പുറത്ത് പിടിയിൽ

May 23, 2023
Google News 2 minutes Read
Youth arrested with MDMA in Malappuram

മലപ്പുറം വാണിയമ്പലത്ത് എംഡിഎംഎയുമായെത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. പുല്ലങ്കോട് ചൂരപിലാൻ വീട്ടിൽ മുഹമ്മദ് നിഹാൽ (23) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 26.2 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.

Read Also: 50 ഗ്രാം എംഡിഎംഎയുമായി നിയമവിദ്യാര്‍ത്ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

വണ്ടൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വാണിയമ്പലം റെയിൽവേ സ്റ്റേഷന് മുൻ വശത്തുള്ള പബ്ലിക് റോഡിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. മുഹമ്മദ് നിഹാൽ BSc MIT (radiology) മൂന്നാം വർഷ വിദ്യാർത്ഥിയാണ്. ബാംഗ്ലൂരിലാണ് പ്രതി പഠിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Story Highlights: Youth arrested with MDMA in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here