50 ഗ്രാം എംഡിഎംഎയുമായി നിയമവിദ്യാര്‍ത്ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

അന്‍പത് ഗ്രാം എംഡിഎംഎയുമായി നെയ്യാറ്റിന്‍കരയില്‍ നിയമ വിദ്യാര്‍ത്ഥിയുള്‍പ്പടെ 5 പേര്‍ പിടിയില്‍. ബാംഗ്ലൂരില്‍ നിന്നെത്തിച്ച ലഹരിമരുന്ന് കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. (Five arrested with MDMA at Neyyattinkara)
ആമച്ചല്‍ സ്വദേശി അനസ് (26) ആനാട് സ്വദേശി കളായ അഭി റാം (24) ഗോകുല്‍ (23),കല്ലിങ്കല്‍ സ്വദേശി വിഷ്ണു (23) വഴകുറ്റി സ്വദേശി കാര്‍ത്തിക് (23)എന്നിവരെയാണ് നെയ്യാറ്റിന്‍കര പൊലീസിന്റെ സഹായത്തോടെ ആന്റി നാര്‍ക്കോട്ടിക് സെല്‍ പിടികൂടിയത്. പ്രതിയായ അഭിറാം നിയമ വിദ്യാര്‍ത്ഥിയാണ്. മറ്റു മൂവരും വര്‍ഷോപ്പ് ജീവനക്കാരാണ്.
അനസ്, മുന്‍പ് രണ്ടര കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.അനസ് ബാംഗ്ലൂരില്‍ നിന്നും എംഡിഎംഎ വാങ്ങിയശേഷം രാവിലെ ആഡംബര ബസ്സില്‍ നെയ്യാറ്റിന്‍കരയില്‍ വന്നിറങ്ങി. പിന്നാലെ കൂട്ടുപ്രതികളെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് ആള്‍ട്ടോ കാറിലെത്തിയ കൂട്ടുപ്രതികള്‍ അനസിനെയും കയറ്റി നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്നതിനിടയ്ക്ക് നെയ്യാറ്റിന്‍കര വാട്ടര്‍ അതോറിറ്റിയുടെ മുന്നില്‍ വെച്ചാണ് പിടിയിലായത്.
കാറിനുള്ളില്‍ നിന്നും ഇലക്ട്രോണിക്‌സ് ത്രാസ്സും സ്‌ക്വാഡ് കണ്ടെടുത്തിട്ടുണ്ട്. വില്‍പ്പനയ്ക്കായി ബംഗ്ലൂരില്‍ നിന്നും എംഡി എം എ വാങ്ങാന്‍ ഒപ്പം ഉണ്ടായിരുന്നവരാണ് രൂപ നല്‍കിയതെന്ന് അനസ് പോലീസിനോട് പറഞ്ഞു. കാട്ടാക്കട, നെടുമങ്ങാട് പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു വരുന്നതായി കാണിച്ചു വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ആന്റി നാര്‍കോട്ടിക് സ്‌ക്വാഡും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനസിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.തുടര്‍ന്ന് അനസിനെ നിരീക്ഷിച്ചു വരികയായിരുന്നു. അനസ് ബാംഗ്ലൂരില്‍ നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് വരുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വല വീശിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Story Highlights: Five arrested with MDMA at Neyyattinkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here