സൗദി ലീഗിൽ കിരീടപോരാട്ടം ചൂടുപിടിക്കുന്നു; ഗംഭീര തിരിച്ചു വരവ് നടത്തി അൽ നാസർ; വിജയഗോൾ നേടി റൊണാൾഡോ
സൗദി പ്രൊ ലീഗിൽ കിരീടത്തിനുള്ള പോരാട്ടം ശക്തമാകുന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ മൂന്നാമതുള്ള അൽ ശബാബിനെതിരെ ഗംഭീര തിരിച്ചു വരവ് നടത്തിയാണ് അൽ നാസർ വിജയിച്ചത്. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പുറകിലായിരുന്നു അൽ നാസർ. രണ്ടാം പകുതിയിൽ പതിനഞ്ച് മിനിറ്റുകളിൽ മൂന്നു ഗോൾ നേടിയാണ് അൽ നാസർ ജയിച്ചത്. അൽ സബൈനറി അർജന്റീനിയൻ താരം ക്രിസ്ത്യൻ ഗുൻകയാണ് രണ്ടു ഗോളും നേടിയത്. രണ്ടാം പകുതിയിൽ അൽ നാസറിന്റെ തിരിച്ചു വരവിന് പ്രധാന പങ്കു വഹിച്ചത് ടാലിസ്കയും ഘരീബും റൊണാൾഡോയുമായിരുന്നു. Cristiano Ronaldo Scores Winner to Keep Al Nassr in Title Race
രണ്ടാം പകുതിയിൽ 44 -ാം മിനുട്ടിൽ ടെലിസ്‌കാ ബോക്സിന്റെ മുന്നിൽ നിന്നും ഇടം കാലുകൊണ്ട് കൊണ്ട് തൊടുത്ത ഷോട്ട് ഗോളിയ കബളിപ്പിച്ച വലയിലെത്തി. അൽ ശബാബിന്റെ പ്രതിരോധ നിരയിൽ വിള്ളൽ വീഴ്ത്താൻ സാധിച്ചത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തി. പിന്നീട്, നടന്ന തുടർ ആക്രമണങ്ങളിലാണ് രണ്ടു ഗോളുകളും പിറന്നത്.
Read Also: വിനിഷ്യസിന് പിന്തുണയുമായി ജന്മനാട്; ക്രൈസ്റ്റ് ദ റെഡീമെറിലെ ദീപം അണച്ച് ബ്രസീൽ
വിജയത്തോടെ 28 മത്സരങ്ങളിൽ നിന്നായി 63 പോയിന്റുകൾ അൽ നാസറിനുണ്ട്. ഒന്നമതുള്ള അൽ ഇത്തിഹാദിനാകട്ടെ 28 മത്സരങ്ങളിൽ നിന്നായി 66 പോയിന്റും. രണ്ട് മത്സരങ്ങൾ മാത്രമാണ് ഇനി ലീഗിൽ ഇരു ടീമുകൾക്കും ബാക്കിയുള്ളത്. ഈ രണ്ടു മത്സരങ്ങളും വിജയിച്ചാൽ അൽ ഇത്തിഹാദിന് 14 വർഷങ്ങൾക്ക് ശേഷം കിരീടമുയർത്താൻ സാധിക്കും.
Story Highlights: Cristiano Ronaldo Scores Winner to Keep Al Nassr in Title Race
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here