ഐപിഎലിൽ വിരമിക്കുമോ? തീരുമാനമെടുക്കാന്‍ ധാരാളം സമയമുണ്ട്; മറുപടിയുമായി ധോണി

വിരമിക്കൽ തീരുമാനമെടുക്കാന്‍ ധാരാളം സമയമുണ്ട് ഇപ്പോഴെ എന്തിന് അതിനെക്കുറിച്ചോര്‍ത്ത് തലവേദനിക്കുന്നതെന്ന് എം എസ് ധോണി. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ 15 റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പത്താം ഐപിഎല്‍ ഫൈനലിലെത്തിയത്. പത്ത് തവണയും ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈ ഫൈനലിലെത്തിയത്. ഇതില്‍ നാലു തവണ കിരീടം നേടി.(M S Dhoni Answers to Retirement question)
ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി പത്താം ഫൈനലിലേക്ക് ടീമിനെ നയിച്ചശേഷമാണ് ധോണി വിരമിക്കുമോ എന്ന ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.
‘തീരുമാനമെടുക്കാന്‍ തനിക്ക് മുന്നില്‍ ധാരാളം സമയമുണ്ടെന്നും ഇപ്പോഴെ എന്തിനാണ് അതിനെക്കുറിച്ചോര്‍ത്ത് തലവേദന എടുക്കുന്നതെന്നും ധോണി ചോദിച്ചു. കളിക്കാരനായിട്ടായാലും കാഴ്ചക്കാരനായിട്ടാണെങ്കിലും എല്ലായ്പ്പോഴും ചെന്നൈക്ക് ഒപ്പമുണ്ടാകും. ഡിസംബറിലാണ് അടുത്ത ഐപിഎല്‍ മിനി താരലേലം തുടങ്ങുന്നത്. അതിന് ഇനിയും എട്ടോ ഒമ്പതോ മാസമുണ്ട്. അതിന് മുമ്പ് തീരുമാനമെടുത്താല്‍ മതി.
Read Also: തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ
ജനുവരി അവസാനമാണ് ഞാനെന്‍റെ ജോലിയെല്ലാം തീര്‍ത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയത്. മാര്‍ച്ച് രണ്ടാം വാരമോ മൂന്നാം വാരമോ ആണ് പരിശീലനം തുടങ്ങിയത്. അതുകൊണ്ടു തന്നെ അടുത്ത സീസണിലും കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനെമെടുക്കാന്‍ ഇനിയും ഇഷ്ടംപോലെ സമയമുണ്ടെന്നും ധോണി പറഞ്ഞു.
Story Highlights: M S Dhoni Answers to Retirement question
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here