ഐപിഎൽ ചരിത്രത്തിലെ പ്രായം കൂടിയ മാന്‍ ഓഫ് ദ് മാച്ച്; റെക്കോർഡ് നേട്ടം സ്വന്തമാക്കി ധോണി

ഐപിഎൽ ചരിത്രത്തിൽ മാൻ ഓഫ് ദ മാച്ച് അവാർഡിന് അർഹനാകുന്ന പ്രായം കൂടിയ താരമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണി. മത്സരത്തിൽ വിക്കറ്റ് കീപ്പറായും ബാറ്ററായും ഒരുപോലെ തിളങ്ങിയാണ് നാൽപ്പത്തിമൂന്നുകാരനായ ധോണി മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. മത്സരത്തിൽ ചെന്നൈയുടെ വിജയത്തിൽ നിർണായകമായതും ധോണിയുടെ പ്രകടനമാണ്.
43 വര്‍ഷവും 283 ദിവസവും പ്രായമുള്ളപ്പോഴാണ് ധോണി ഐപിഎല്ലില്‍ കളിയിലെ താരമായിരിക്കുന്നത്. 2014-ല്‍ 42 വര്‍ഷവും 209 ദിവസവും പ്രായമുള്ളപ്പോള്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ പ്രവീണ്‍ താംബെയുടെ റെക്കോഡാണ് ധോണി തിരുത്തിയത്. ലഖ്നൗവിനെതിരെ 11 പന്തിൽ നാലു ഫോറും ഒരു സിക്സറും സഹിതം പുറത്താകാതെ 26 റൺസാണ് ധോണി നേടിയത്.
കൂടാതെ വിക്കറ്റിനു പിന്നിൽ ഒരു ക്യാച്ചും ഒരു സ്റ്റംപിങ്ങും ഒരു റണ്ണൗട്ടും ധോണി നേടി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനോട് അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് വഴങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് 168 റൺസെടുത്ത് ലക്ഷ്യത്തിലെത്തി.
Story Highlights : M S Dhoni oldest ipl man of the match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here