‘കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാശംസകൾ’; ആശംസയുമായി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ‘കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാശംസകൾ’ എന്നാണ് അദ്ദേഹം പിണറായിയുടെ ചിത്രം പങ്കിട്ട് കുറിച്ചത്. മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ വീട്ടിൽ പായസ വിതരണം ഉണ്ടാകാറുണ്ട്. മറ്റ് ആഘോഷങ്ങൾ പതിവില്ല.(Pinarayi vijayan 78th birthday Muhammad Riyas wish)
കർമ്മപഥത്തിൽ സൂര്യതേജസോടെ..ജന്മദിനാശംസകൾ പ്രിയ സഖാവേ എന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ബുധനാഴ്ച രാവിലെ മന്ത്രിസഭായോഗത്തിലും വിവിധ പദ്ധതികളുടെ അവലോകനയോഗത്തിലും പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.
Read Also: തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ
ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് മുഖ്യമന്ത്രിയുടെപിറന്നാൾ. എന്നാൽ തൻ്റെ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്.
Story Highlights: Pinarayi vijayan 78th birthday Muhammad Riyas wish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here