യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം; ഡി.കെ ശിവകുമാർ നാളെ തൃശൂരിൽ

ഡി കെ ശിവകുമാർ നാളെ തൃശൂരിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഇന്ന് മുൻകാല നേതാക്കളുടെ സംഗമം നടക്കും.
മറ്റന്നാൾ പ്രതിനിധി സമ്മേളനം നടക്കും. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാർ, ജില്ലാ പ്രസിഡന്റുമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന സംഗമം മുൻ കേന്ദ്രമന്ത്രി വയലാർ രവി ഉദ്ഘാടനം ചെയ്യും. മറ്റന്നാൾ പ്രതിനിധി സമ്മേളനം നടക്കും.സംഘടനാ വിഷങ്ങൾ ഉൾപ്പെടെ ചർച്ചയായേക്കും. പഴയകാല നേതാക്കളുടെ സംഗമം അവിസ്‌മരണീയ ചടങ്ങാക്കി മാറ്റും. കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നിരവധി നേതാക്കൾ ചടങ്ങിലെത്തും.
25-ന് ഉച്ചതിരിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. ശക്തൻ നഗർ മൈതാനത്ത് സംഘടിക്കുന്ന പ്രവർത്തകർ അവിടെനിന്ന് പ്രകടനമായി കുറുപ്പം റോഡ് വഴി സ്വരാജ് റൗണ്ടിലെത്തി തെക്കേഗോപുരനട വഴി തേക്കിൻകാട് മൈതാനത്തെത്തും. അഞ്ചിനാണ് പൊതുയോഗം. രാഹുൽ ഗാന്ധി, ഡി.കെ. ശിവകുമാർ, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കൾ പൊതുയോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
26-ന് പ്രതിനിധിസമ്മേളനം തിരുവമ്പാടി നന്ദനം കൺവെൻഷൻ സെന്ററിൽ നടക്കും. 700 പ്രതിനിധികളാണ് പങ്കെടുക്കുക. രാവിലെ പത്തുമുതൽ വൈകീട്ട് ആറുവരെയാണ് സമ്മേളനം. ശിക്ഷിക്കപ്പെട്ട െഎ.പി.എസ്. ഓഫീസർ സഞ്ജീവ്ഭട്ടിന്റെ ഭാര്യ ശ്വേതാഭട്ട് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.
Read Also: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കും, ഒറ്റക്കെട്ടായി ജോലി ചെയ്യും; ഡി.കെ ശിവകുമാർ
Story Highlights: Youth Congress State Conference, DK Shivakumar in Thrissur tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here