24 കണക്ട് റോഡ് ഷോ തൃശൂരിലേക്ക്

ആഗോള മലയാളികൾക്ക് പരസ്പരം കൈകോർക്കാൻ 24 ഉം ഫ്‌ളവേഴ്‌സും ചേർന്നൊരുക്കുന്ന 24 കണക്ട് റോഡ് ഷോ എറണാകുളം ജില്ലയിലെ പര്യടനം പൂർത്തിയാക്കി തൃശൂരിലേക്ക്. ഇന്നലെ എറണാകുളം ജില്ലയിൽ നടന്ന സ്വീകരണ ചടങ്ങുകൾ പ്രൗഢോജ്വലമായി. വൈകീട്ട് നടന്ന മാലിന്യം കൊച്ചി പൊതുചർച്ചയും ജനം ഏറ്റെടുത്തു. ( 24 connect road show enters thrissur )
എറണാകുളം ജില്ലയിൽ കോതമംഗലത്തായിരുന്നു ആദ്യ സ്വീകരണ ചടങ്ങ്. വേശത്തോടെ ജനം ഏറ്റെടുത്ത പരിപാടിയിൽ വെയിലിനെ അവഗണിച്ചും ആഘോഷ തിമിർപ്പായിരുന്നു. ശഷം പാലാരിവട്ടത്ത് ഉച്ച സൂര്യൻ പ്രതികൂലമായി നിൽക്കെ 24 കണക്ടിനെ സ്വീകരിക്കാൻ കോർപ്പറേഷൻ കൗൺസിലർ അടക്കമുള്ളവർ എത്തി. വൈകീട്ട് മാലിന്യം കൊച്ചി എന്ന വിഷയം മുൻനിർത്തി നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞത് വ്യത്യസ്തമായ നൂതനാശയങ്ങളായിരുന്നു.
ആലുവയിൽ അവസാനിപ്പിച്ച് 24 കണക്ട് റോഡ് ഷോ ഇന്ന് തൃശൂരിലേക്കാണ്.
Story Highlights: 24 connect road show enters thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here