30 പേരെ കയറേണ്ട ബോട്ടിൽ ഇരട്ടിയിലധികം പേർ; ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു

അമിതമായി ആളുകളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിയിയിൽ സർവീസ് നടത്തുന്ന എബനസർ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. 30 പേരെ കയറ്റേണ്ട ബോട്ടിൽ തിരുകി കയറ്റിയത് 68 പേരെ. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിലാണ് നടപടി. ബോട്ട് അടുപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ എതിർത്തു. തുടർന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിൻറെ യാർഡിലേക്ക് മാറ്റി. Boat detained in Alappuzha for carrying too many people
Story Highlights: Boat detained in Alappuzha for carrying too many people
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here