Advertisement

ബിജെപി ഓഫിസ് ഉദ്ഘാടനമല്ല, പാര്‍ലമെന്റ് ഉദ്ഘാടനമാണ്, ജെഡിഎസ് ചടങ്ങ് ബഹിഷ്‌കരിക്കില്ല: എച്ച് ഡി ദേവഗൗഡ

May 25, 2023
Google News 2 minutes Read
Deve Gowda To Attend New Parliament Opening

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനാകില്ലെന്ന് ജെഡിഎസ്. എച്ച് ഡി ദേവഗൗഡ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന് തനിക്ക് യാതൊരു വ്യക്തി താത്പര്യവുമില്ലെന്ന് ദേവഗൗഡ പറഞ്ഞു. (Deve Gowda To Attend New Parliament Opening)

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കതാതിരിക്കാന്‍ ഇത് ബിജെപിയുടേയോ ആര്‍എസ്എസിന്റേയോ ഓഫിസ് ഉദ്ഘാടനം അല്ലല്ലോ എന്നും ദേവഗൗഡ ചോദിക്കുന്നു. പാര്‍ലമെന്റ് കെട്ടിടമെന്നാല്‍ അത് രാജ്യത്തിന്റെ സ്വത്താണ്. ഇതില്‍ എന്തെങ്കിലും വ്യക്തി താത്പര്യം കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. ഇത് ഏതെങ്കിലും പാര്‍ട്ടിയുടേയോ വ്യക്തിയുടെയോ പരിപാടി അല്ലെന്നും ഇത് രാജ്യത്തിന്റെ മുഴുവന്‍ ചടങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വെബ്സൈറ്റ് നിശ്ചലമായി

ഈ മാസം 28നാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുക. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പുറമേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രമുഖ വ്യക്തികളെയും പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിയ്ക്കുന്നുണ്ട്. 970 കോടി രൂപ ചെലവില്‍ ടാറ്റ പ്രോജക്ട്‌സ് ആണ് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മിച്ചത്.

Story Highlights: Deve Gowda To Attend New Parliament Opening

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here