Advertisement

‘ജനങ്ങൾക്ക് ശരിയായ അർത്ഥത്തിൽ നീതി ഉറപ്പാക്കണം’; കേന്ദ്രത്തോടും സിജെഐയോടും രാഷ്ട്രപതി

May 25, 2023
Google News 3 minutes Read
"ensure that justice is delivered to people in the true sense": Droupadi Murmu

കോടതി ഉത്തരവുകൾ നടപ്പാക്കപ്പെടുന്നില്ലെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു. ജനങ്ങൾക്ക് ശരിയായ അർത്ഥത്തിൽ നീതി ലഭിക്കുന്നുണ്ടെന്ന് സർക്കാരും ചീഫ് ജസ്റ്റിസും ഉറപ്പാക്കണമെന്നും നിർദ്ദേശം. ജാർഖണ്ഡ് ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.(“ensure that justice is delivered to people in the true sense”: Droupadi Murmu)

ശരിയായ അർത്ഥത്തിൽ ജനങ്ങൾക്ക് നീതി ലഭിക്കാനുള്ള സംവിധാനം സർക്കാരും കോടതികളും ഉണ്ടാക്കണം. കോടതിയിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായാലും ജനങ്ങൾക്ക് യഥാർത്ഥ അർത്ഥത്തിൽ നീതി ലഭിക്കുന്നില്ല. ഇത്തരം നിരവധി പരാതികൾ തനിക്കുമുന്നിൽ വരുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.

ജനങ്ങൾക്ക് നീതി ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും കോടതിയുടെയും ഉത്തരവാദിത്തമാണ്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് മുതൽ ജാർഖണ്ഡ് ചീഫ് ജസ്റ്റിസ് വരെ, സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാർ, കേന്ദ്ര നിയമമന്ത്രി തുടങ്ങി നിരവധി പേർ ഇവിടെ (ഉദ്ഘാടന ചടങ്ങിന്റെ വേദി) ഉണ്ടെന്നും എല്ലാവരും ഒത്തുചേർന്ന് ഇതിനൊരു പോംവഴി കണ്ടെത്തണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

ഇതിനായി പ്രത്യേക നിയമം ഉണ്ടാക്കണമെങ്കിൽ അത് ഉണ്ടാക്കണമെന്നും എന്നാൽ ജനങ്ങൾക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കണമെന്നും ദ്രൗപദി മുർമു വ്യക്തമാക്കി.

Story Highlights: “ensure that justice is delivered to people in the true sense”: Droupadi Murmu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here