Advertisement

ദി സൺഡേ ടൈംസിന്റെ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഗോപീചന്ദ് ഹിന്ദുജ

May 25, 2023
Google News 2 minutes Read
gopichand hinduja in sunday times rich list

ഹിന്ദുജ കുടുംബവും ഹിന്ദുജ ഗ്രൂപ്പ് കോ-ചെയർമാൻ ഗോപീചന്ദ് ഹിന്ദുജയും ദി സൺഡേ ടൈംസിന്റെ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. തുടർച്ചയായി അഞ്ചാം തവണയാണ് 108 വർഷത്തെ ചരിത്രവും 3500 കോടി പൗണ്ട് ആസ്തിയുമായി ഹിന്ദുജ ഗ്രൂപ്പ് ഒന്നാമതെത്തുന്നത്. ( gopichand hinduja in sunday times rich list )

യുകെയിലെ താമസിക്കാരിൽ ഏറ്റവും സമ്പന്നരായ ആയിരം വ്യക്തികൾ/കുടുംബങ്ങളുടെ പട്ടികയാണ് സൺഡേ ടൈംസ് തയാറാക്കുന്നത്. ഈ പട്ടികയിലാണ് ബിന്ദുജ ഗ്രൂപ്പും ഗോപിചന്ദ് ഹിന്ദുജയും ഒന്നാം സ്ഥാനം നേടിയത്.

ഓട്ടോമോട്ടിവ്, ധനകാര്യം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സജീവമാണ് ഹിന്ദുജ. ബിസിനസിന് പുറമെ ഹിന്ദുജ ഫൗണ്ടേഷൻ വഴി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.

ഹിന്ദുജ കുടുംബത്തിലേയും സ്ഥാപനങ്ങളിലേയും ഒരോ അംഗത്തിന്റേയും കൂട്ടായ പ്രയത്നത്തിന്റേയും അചഞ്ചലമായ അർപ്പണബോധത്തിന്റേയും പ്രതിബദ്ധതയുടേയും തെളിവാണ് ഈ ആംഗീകാരമെന്ന് നേട്ടത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഗോപിചന്ദ് ഹിന്ദുജ പറഞ്ഞു.

Story Highlights: gopichand hinduja in sunday times rich list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here