ലോട്ടറി തുക എങ്ങനെ വിനിയോഗിക്കണം ? ഇക്കാര്യങ്ങൾ അറിയാം

വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്നലെയാണ് നടന്നത്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ട് സമ്മാനം ഒരു കോടി രൂപയാണ്. മൂന്നാം സമ്മാനം പത്ത് ലക്ഷവും നാലാം സമ്മാനം അഞ്ച് ലക്ഷവും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. വിഷു ബമ്പർ നറുക്കെടുപ്പിൽ നിരവധി പേർക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ( how to spend lottery prize )
ഒറ്റയടിക്ക് കൈയിൽ വരുന്ന ഈ വലിയ തുക എന്ത് ചെയ്യണമെന്ന് ചിന്തിച്ച് ഒരു നിമിഷമെങ്കിലും നാം പതറി പോകും. എന്നാൽ കൃത്യമായി വിനിയോഗിച്ചാൽ പണം നഷ്ടപ്പെടാതെയും പാഴായി പോകാതെയും സ്വരൂപിക്കാൻ സാധിക്കും. ലഭിക്കുന്ന പണം മുഴുവൻ വീട് വാങ്ങിയും കാർ വാങ്ങിയും സ്വർണം വാങ്ങിയുമെല്ലാം ചെലവഴിക്കാതെ ഭാവിയിലേക്ക് തുണയാകുന്ന രീതിയിൽ നിക്ഷേപിച്ചാൽ ഇപ്പോൾ ലഭിച്ചതിന്റെ ഇരട്ടി ലാഭം കൊയ്യാൻ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
ലഭിക്കുന്ന തുകയുടെ മുപ്പത് ശതമാനം സ്റ്റോക്ക്/മ്യൂച്വൽ ഫണ്ട് പോലുള്ളവയിൽ നിക്ഷേപിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. ഇഎൽഎസ്എസ് മ്യൂച്വൽ ഫണ്ടുകളാണെങ്കിൽ നികുതി ഇളവും ലഭിക്കും. ലോട്ടറി തുക കൊണ്ട് നിങ്ങളുടെ ഇൻഷുറൻസ് പരിരക്ഷയും വർധിപ്പിക്കാം. 25 ശതമാനം തുക റിയൽ എസ്റ്റേറ്റ് മേഖലകളിലും പത്ത് ശതമാനം സ്വർണത്തിലും നിക്ഷേപിക്കാം. ബാക്കി അഞ്ച് ശതമാനം കാർ പോലുള്ള നിങ്ങളുടെ ഇഷ്ടത്തിന് വേണ്ടി മാറ്റി വയ്ക്കാം.
നറുക്കെടുപ്പ് നടന്ന് മുതൽ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകൾ സഹിതം മേൽപറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പിൽ സമർപ്പിക്കേണ്ടി വരും.
Story Highlights: how to spend lottery prize