Advertisement

ഋഷി സുനകിന്റെ ഓഫിസിനു സമീപത്തെ ഗേറ്റിലേക്ക് കാർ ഇടിച്ചു കയറ്റി; ഒരാൾ അറസ്റ്റിൽ

May 25, 2023
Google News 2 minutes Read

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഓഫിസും വസതിയും സ്ഥിതി ചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിന്റെ മുൻ ഗേറ്റിൽ കാർ ഇടിച്ചു കയറ്റി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായും ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

അപകടസമയത്ത് ഋഷി സുനക് ഡൗണിങ് സ്ട്രീറ്റിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഷെഡ്യൂൾ ചെയ്തിരുന്ന പരിപാടികൾക്കായി പുറപ്പെട്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ വെള്ള നിറമുള്ള കാർ, ഗേറ്റിന് പുറത്ത് ഇടിക്കുന്നത് കാണാം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ലണ്ടൻ പൊലീസ് അറിയിച്ചു.

Story Highlights: Man arrested after car crashes into Downing Street gates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here