ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തി ഷാഫി സാദി; പിന്നാലെ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേയ്ക്ക് തിരികെയെത്തി

കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേയ്ക്ക് ഷാഫി സാദിയെ തിരിച്ചെടുത്തു. ഷാഫി സാദി ഉൾപ്പടെയുള്ള നാല് പേരുടെ നിയമനം റദ്ദാക്കിയ ഉത്തരവാണ് ഡി കെ ശിവകുമാറിന്റെ ഇടപെടലിനെ തുടർന്ന് പിൻവലിച്ചത്. ( Shafi Saadi returned to the post of Waqf Board Chairman ).
നാല് പേരെ വഖഫ് ബോർഡിലേക്ക് നാമനിർദേശം ചെയ്തത് സിദ്ധരാമയ്യ സർക്കാർ റദ്ദാക്കുകയായിരുന്നു. ഇതിൽ കാന്തപുരം വിഭാഗക്കാരനായ ഷാഫി സാദിയും ഉൾപ്പെട്ടിരുന്നു. ഈ തീരുമാനമാണ് പിൻവലിച്ചത്. കഴിഞ്ഞ ബിജെപി സർക്കാരായിരുന്നു ഷാഫിയെ കർണാടക വഖഫ് ബോർഡ് ചെയർമാനായി നിയമിച്ചത്.
Read Also: യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം; കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ പങ്കെടുക്കും
കർണാടകയിൽ യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി പദവി മുസ്ലിം വിഭാഗത്തിന് നൽകണമെന്നാവശ്യപ്പെട്ട് ഷാഫി സാദി രംഗത്തെത്തിയിരുന്നു. ഇതിൽ കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടാവുന്നതിന് കാരണമായിരുന്നു. ഷാഫിക്ക് പുറമേ ബോർഡ് അംഗങ്ങളായ ജി യാക്കൂബ്, മിർ അസ്ഹർ ഹുസൈൻ, ഐഎഎസ് ഓഫീസറായ സഹീറ നസീം എന്നിവരെയാണ് തിരിച്ചെടുത്തത്.
മുസ്ലിം സമുദായത്തിന് ഉപമുഖ്യമന്ത്രിപദവും അഞ്ചു മന്ത്രിമാരും വേണമെന്നായിരുന്നു വഖഫ് ബോർഡ് ചെയർമാൻ ഷാഫി സഹദിന്റെ ആവശ്യം. മുസ്ലിം വിഭാഗത്തിന്റെ ആകെ വോട്ട് ഇത്തവണ കോൺഗ്രസിനാണ് കിട്ടിയതെന്നും ഷാഫി സഅദ് അവകാശപ്പെട്ടിരുന്നു. ഉപമുഖ്യമന്ത്രിപദവും അഞ്ചു മന്ത്രിസ്ഥാനവും തരാമെന്ന് കോൺഗ്രസ് വാക്കു നൽകിയിരുന്നതായാണ് ഷാഫി അവകാശപ്പെട്ടിരുന്നത്.
Story Highlights: Shafi Saadi returned to the post of Waqf Board Chairman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here