Advertisement

വീട് മോടിപിടിപ്പിക്കാൻ ഖജനാവിൽ നിന്ന് 52 കോടി ചെലവാക്കി; അരവിന്ദ് കെജ്‌രിവാളിനെതിരെ വിജിലൻസ് റിപ്പോർട്ട്

May 26, 2023
Google News 2 minutes Read

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീട് മോടിപിടിപ്പിക്കാൻ ഖജനാവിൽ നിന്ന് 52 കോടി ചെലവാക്കിയെന്ന് വിജിലൻസ്. വിജിലൻസ് വസ്തുതാ റിപ്പോർട്ട് ലെഫ്റ്റനന്റ് ഗവർണർക്ക് സമർപ്പിച്ചു. 33.49 കോടി രൂപ ഔദ്യോഗിക വസതിയുടെ നിർമ്മാണത്തിനും 19.22 കോടി ഒഫിസ് നിർമ്മാണത്തിനും ആയി ചെലവാക്കി.
ഡൽഹി സർക്കാരിന്റെ കീഴിലുള്ള പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കേന്ദ്ര ഓർഡിനൻസിനെതിരെ നീങ്ങാൻ പിന്തുണ തേടിയുള്ള അരവിന്ദ് കേജ്രിവാളിന്‍റെ ശ്രമം തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ,രാഹുൽ ഗാന്ധി എന്നിവരെ കാണാനുള്ള സമയം ചോദിച്ചിട്ടുണ്ട്. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിനെ സന്ദർശിച്ച ശേഷമാണ് കോൺഗ്രസ് നേതാക്കളെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

ഉദ്യോഗസ്ഥരെ നിയമിക്കുന്നന്തിനും നിയന്ത്രിക്കുന്നതുമുള്ള അധികാരം ഡൽഹി സംസ്ഥാനത്തിനാണെന്ന സുപ്രീംകോടതി വിധിയെ മറി കടക്കാനാണ് കേന്ദ്രം ഓർഡിനൻസ് പുറത്തിറക്കിയത്. ഈ ഓർഡിനൻസ്, ബില്ലായി രാജ്യസഭയിൽ എത്തുമ്പോൾ എതിർത്തു തോല്‍പ്പിക്കണം എന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ ആവശ്യം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജെ.ഡിയുവിന്റെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആർ.ജെ.ഡിയുടേയും പിന്തുണ നൽകിയിരുന്നു.

Story Highlights: ₹52 crore spent on Arvind Kejriwal’s house complex, Vigilance report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here