ഭാര്യ ചിക്കൻ കറി ഉണ്ടാക്കിയില്ല, മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു

ഭാര്യ ചിക്കൻ ഉണ്ടാക്കാത്തതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഝാൻസിയിലാണ് സംഭവം. ഹന്‍സാരി സ്വദേശിയായ പവൻ കുമാറാണ്(36) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് പൊലീസ് വിട്ടുകൊടുത്തു.
പ്രേംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൻസറിലായിരുന്നു സംഭവം. ബുധനാഴ്ച രാത്രി കോഴിയുമായി വീട്ടിലെത്തിയ പവൻ ഭാര്യ പ്രിയങ്കയോട് അത് പാകം ചെയ്യാൻ ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും പ്രിയങ്ക ചിക്കൻ പാകം ചെയ്തില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ പ്രിയങ്ക മറ്റൊരു മുറിയിൽ പോയി കിടന്നു. ദേഷ്യത്തിൽ കിടപ്പുമുറിയിലെത്തിയ പവൻ ഷാൾ കൊണ്ട് തൂങ്ങിമരിക്കുകയായിരുന്നു.
ഇതിനിടെ ടെറസില്‍ ഉറങ്ങുകയായിരുന്ന സഹോദരന്‍ കമലേഷ് താഴെയെത്തി പവന്റെ മുറിയില്‍ പലതവണ മുട്ടി. എന്നാല്‍ ഇയാള്‍ വാതില്‍ തുറന്നില്ല. ജനലിലൂടെ നോക്കിയപ്പോൾ മുറിക്കുള്ളില്‍ തൂങ്ങിക്കിടക്കുന്ന പവനെയാണ് കുട്ടി കണ്ടത്. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പോലീസ് വന്ന് വാതില്‍ തുറന്നപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. പവന്‍ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. പവന് രണ്ട് വയസ്സുള്ള ഒരു മകളുണ്ട്.
Story Highlights: husband commits suicide after wife refused cook chicken for dinner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here