Advertisement

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി

May 26, 2023
Google News 2 minutes Read
kerala school text book printing completed

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻസിലാണ് 2.8 കോടി പുസ്തകങ്ങൾ അച്ചടിച്ചത്. ഇവ ജില്ലാ കേന്ദ്രങ്ങളിലേക്ക് അയച്ചു തുടങ്ങിയെന്ന് കെബിപിഎസ് എംഡി ട്വന്റി ഫോറിനോട് പറഞ്ഞു. ( kerala school text book printing completed )

കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻസിലാണ് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും വേണ്ട പുസ്തകങ്ങൾ അച്ചടിക്കുന്നത്. മൂന്നു വാല്യങ്ങളിലായി 4.8 കോടി പാഠപുസ്തകങ്ങൾ അച്ചടിക്കാനാണ് കെബിപിഎസിന് ഇത്തവണ ഓർഡർ ലഭിച്ചത്. സാധാരണയിൽ നിന്നും രണ്ട് മാസം വൈകി കഴിഞ്ഞ ഡിസംബറിലാണ് പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചതെങ്കിലും ഒന്നാം വാല്യത്തിൽ ആവശ്യമായ 2 കോടി 80 ലക്ഷത്തിൽപരം പാഠപുസ്തകങ്ങളുടെ അച്ചടിയും പൂർത്തിയായി. മാനേജിങ് ഡയറക്ടറായിരുന്ന ഐജി പി.വിജയൻ സ്ഥാനമൊഴിയുംമുൻപ് ഒന്നാം വാല്യത്തിലെ 75% പുസ്തകങ്ങളുടെയും അച്ചടി പൂർത്തിയായിരുന്നു. വിതരണത്തിനായി പാഠ പുസ്തകങ്ങൾ ജില്ലാ കേന്ദ്രങ്ങളിലേക്ക് അയച്ചു തുടങ്ങിയെന്ന് കെബിപിഎസ് എംഡി സുനിൽ ചാക്കോ പറഞ്ഞു.

പ്രിന്റിങ്, ബൈൻഡിങ്, വിതരണം തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ തൊഴിലാളികൾ അധികസമയം ജോലി ചെയ്താണു കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ പുസ്തകങ്ങളുടെയും അച്ചടി പൂർത്തിയായിട്ടുണ്ട്. ആദ്യവോളിയം ടെക്സ്റ്റ് ബുക്കുകൾക്ക് അറുപതു കോടി രൂപയാണ് ചിലവായത്.

Story Highlights: kerala school text book printing completed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here