എൻ്റെ കേരളം മെഗാ മേളയിൽ മൃഗങ്ങളെ വാങ്ങാൻ അവസരം

എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിലെ മൃഗങ്ങളെ സ്വന്തമാക്കാൻ സന്ദർശകർക്ക് അവസരം. നാളെ(മെയ് 27) വൈകുന്നേരം 5 മണിക്ക് ടർക്കി കോഴികളെയും മുയലുകളെയുമാണ് ലേലം ചെയ്യുന്നത്.
കൊല്ലം കുരീപ്പുഴ ടർക്കി ഫാമിൽ നിന്നും കൊണ്ടുവന്ന ബ്രോഡ് ബ്രസ്റ്റഡ് ബ്രോൺസ്, ബെൽറ്റ്സ്വില്ലെ സ്മാൾ വൈറ്റ് ഇനത്തിൽപെട്ട അഞ്ച് ടർക്കികളെയും കുടപ്പനകുന്ന് ജില്ലാ ലൈവ് സ്റ്റോക്ക് ഫാമിൽ നിന്നും കൊണ്ടുവന്ന ന്യൂസിലാൻഡ് വൈറ്റ് ഇനത്തിൽപെട്ട ഒരു ജോഡി മുയലുകളെയുമാണ് ലേലം ചെയ്യുന്നത്.
ടർക്കികൾക്ക് തറവില ഒന്നിന് 1000 രൂപയും, മുയലുകൾക്ക് ജോഡി ഒന്നിന് 500 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. താൽപ്പര്യമുള്ളവർ ലേലത്തിൽ പങ്കെടുക്കാനായി എന്റെ കേരളം മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിൽ എത്തിച്ചേരണം.
Story Highlights: Opportunity to buy animals in my Kerala Mega Mela
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here