Advertisement

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ ചേരുന്ന വനിതാ മഹാ പഞ്ചായത്തിന് പിന്തുണ തേടി ഗുസ്തി താരങ്ങള്‍

May 26, 2023
Google News 3 minutes Read
Wrestlers' women's maha panchayat in front of new parliament

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റ അറസ്റ്റ് ആവശ്യപ്പെട്ട് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉത്ഘാടന ദിനത്തില്‍ ചേരുന്ന വനിതാ മഹാ പഞ്ചായത്തില്‍ വനിതാ ജനപ്രതിനിധികളുടെ പിന്തുണ തേടി ഗുസ്തി താരങ്ങള്‍. രാജ്യത്തെ മുഴുവന്‍ അമ്മമാരും സഹോദരിമാരും മഹാപാഞ്ചായത്തില്‍ പങ്കെടുക്കണമെന്ന് താരങ്ങള്‍ അഭ്യര്‍ത്ഥിച്ചു. പിന്തുണക്കുന്നവര്‍ 11 മണിക്ക് ജന്തര്‍ മന്ദറില്‍ എത്തണമെന്നാണ് താരങ്ങളുടെ ആഹ്വാനം. (Wrestlers women’s maha panchayat in front of new parliament)

സമാധാനപരമായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും ടിയര്‍ ഗ്യാസ്, ലാത്തി ചാര്‍ജ് എന്നിവര്‍ ഉണ്ടായാലും അഹിംസാ മാര്‍ഗത്തില്‍ പ്രതിഷേധിക്കുമെന്നും താരങ്ങള്‍ അറിയിച്ചു.അറസ്റ്റ് വരിക്കാനും തയ്യാറെന്ന് താരങ്ങള്‍ വ്യക്തമാക്കി.അതേ സമയം മാര്‍ച്ചിന് ഇത് വരെ പൊലീസ് അനുമതി നല്‍കിയിട്ടില്ല. വനിതാ മഹാ പഞ്ചായത്തിനു പിന്തുണയുമായി ഡല്‍ഹി അതിര്‍ത്തികളില്‍ ഖാപ്പ് പഞ്ചായത്തുകള്‍ ചേരുമെന്നും സമരസമിതി പ്രഖ്യാപിച്ചു.

ശരീരഭാഗങ്ങൾ വെട്ടിനുറുക്കി കവറിലാക്കി, കാലുകൾ മുറിക്കാതെ ബാഗിൽ കയറ്റി; സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിRead Also:

നാളെയ്ക്കുള്ളില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്നും പാര്‍ലമെന്റ് വളയുമെന്നുമാണ് താരങ്ങള്‍ അറിയിച്ചിരുന്നത്. 2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ബ്രിജ് ഭൂഷണ്‍ നടത്തിയ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയില്‍ നടപടി വേണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.

Story Highlights: Wrestlers’ women’s maha panchayat in front of new parliament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here