അഫ്ഗാനിസ്താൻ പരമ്പരയിൽ രണ്ടാം നിര ടീം; സഞ്ജുവിനു സാധ്യത, ഹാർദിക് പാണ്ഡ്യ നയിക്കുമെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ രണ്ടാം നിര ടീം കളിച്ചേക്കുമെന്ന് സൂചന. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങൾക്ക് ബിസിസിഐ വിശ്രമം അനുവദിച്ചേക്കും. ഹാർദിക് പാണ്ഡ്യ ടീമിനെ നയിക്കുമെന്നാണ് കരുതപ്പെടുന്നത്. തിരക്കുപിടിച്ച ഷെഡ്യൂൾ ആയതിനാൽ ഈ പരമ്പര ഉപേക്ഷിച്ചേക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്.
പരമ്പരയുടെ കൃത്യമായ തീയതി അറിയിച്ചിട്ടില്ല. വരുന്ന മാസം മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയിലാവും എന്നാണ് സൂചന. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനും ഇടയിലാവും ഈ പരമ്പര. ജൂൺ ഏഴിന് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ജൂലായിൽ വെസ്റ്റ് ഇൻഡീസ് പര്യടനവും ആരംഭിക്കും. ഇത്ര തിരക്കേറിയ ഷെഡ്യൂൾ ആയതിനാൽ ഹാർദികിൻ്റെ കീഴിൽ ഇന്ത്യ രണ്ടാം നിര ടീമിനെ അഫ്ഗാനെതിരെ അണിനിരത്തുമെന്നാണ് റിപ്പോർട്ട്.
മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉൾപ്പെട്ടേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇഷാൻ കിഷനെ പ്രധാന കീപ്പറാക്കി സഞ്ജു ബാക്കപ്പ് താരമായാവും ടീമിലെത്തുക. യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്‌വാദ്, രവി ബിഷ്ണോയ് തുടങ്ങിയ താരങ്ങൾക്ക് അവസരം ലഭിച്ചേക്കും.
Story Highlights: afghanistan cricket series india team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here