വ്യാജ സ്വർണക്കടത്ത്; അസമിൽ 5 പേർ അറസ്റ്റിൽ
May 27, 2023
1 minute Read

വ്യാജ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അസമിൽ 5 പേർ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. യേശു ക്രിസ്തുവിൻ്റെ വ്യാജ സ്വർണ പ്രതിമയും വ്യാജ സ്വർണ ബിസ്കറ്റുകളും ഇവരിൽ നിന്ന് പിടികൂടി. അസമിലെ നഗാവോണിലും സോണിത്പൂറിലും നടത്തിയ പരിശോധനകളിലാണ് അറസ്റ്റ്.
നഗാവോണിൽ നടത്തിയ പരിശോധനയിൽ 3 പേരെ പിടികൂടി. ഇവരിൽ നിന്നാണ് യേശുവിൻ്റെ 1.7 കിലോ തൂക്കമുള്ള വ്യാജ സ്വർണ പ്രതിമ പിടികൂടിയത്. സോണിത്പൂറിൽ നടത്തിയ പരിശോധനയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഒരു വ്യാജ ഗോൾഡ് ബിസ്കറ്റ് പിടികൂടി.
Story Highlights: Arrest Fake Gold Smuggling Assam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement