Advertisement

തമിഴ്‌നാട്ടിൽ ക്ഷീരയുദ്ധം കടുപ്പിച്ച് അമൂൽ; അമൂലിന്റെ പാൽ ഉത്പാദനം അവസാനിപ്പിക്കാൻ അമിത് ഷായ്ക്ക് മേൽ സമ്മർദം ചെലുത്തി സ്റ്റാലിൻ

May 27, 2023
Google News 4 minutes Read
CM Stalin urges Amit Shah to persuade Amul not to procure milk from Tamil Nadu

തമിഴ്‌നാട്ടിൽ അമൂൽ പാൽ ഉത്പാദനം അവസാനിപ്പിക്കാൻ അമിത് ഷായ്ക്ക് മേൽ സമ്മർദം ചെലുത്തി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അമൂലിന്റെ വരവ് ക്ഷീരമേഖലയിൽ അനാരോഗ്യകരമായ മത്സരത്തിന് കാരണമാകുമെന്നും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പരമ്പരാഗത ക്ഷീരകർഷകർക്ക് തിരിച്ചടിയായി കുത്തക കോർപറേറ്റുകളുടെ അനാരോഗ്യകരമായ മത്സരത്തിന് ഇടയാക്കുമെന്നും എം.കെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ( CM Stalin urges Amit Shah to persuade Amul not to procure milk from Tamil Nadu )

ക്ഷീരവികസനത്തിന്റെ അടിസ്ഥാനശിലയാണ് പ്രാദേശിക സഹകരണസംഘങ്ങൾ. പരസ്പരം വിതരണാതിർത്തിയിൽ കടന്നുകയറാത്ത രീതിയിലാണ് ഇന്ത്യയിൽ പാൽ വിപണം നടന്നിരുന്നതെന്നും അത്തരം നടപടികൾ ഓപറേഷന് വൈറ്റ് ഫ്‌ളഡ് എന്ന ഉദ്യമത്തിന് വിപരീതമായി പ്രവർത്തിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. അമൂലിന്റെ നടപടി ആവിന്റെ പാൽ ഉത്പാദന-വിപണന മേഖലയിലേക്ക് കടന്നുകയറുന്നുവെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് കോപറേറ്റിവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാൽ ബ്രാൻഡാണ് അമൂൽ. തമിഴ്‌നാട് കോപറേറ്റിവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാൽ ബ്രാൻഡാണ് ആവിൻ.

തമിഴ്‌നാട്ടിൽ ക്ഷീരയുദ്ധം കടുപ്പിച്ചിരിക്കുകയാണ് അമൂൽ. സംസ്ഥാനത്തെ നിരവധി ഔട്ട്‌ലെറ്റുകളിൽ പാല് വിൽപന നടത്തുന്നതിന് പുറമെ ഉത്പാദനത്തിനും അമൂൽ ലക്ഷ്യമിട്ടിരുന്നു. കർഷകരിൽ നിന്ന് ലിറ്ററിന് 36 രൂപയ്ക്ക് പാൽ വാങ്ങാനുള്ള നടപടികൾ അമൂൽ ആരംഭിച്ചു കഴിഞ്ഞു. തമിഴ്‌നാട് സർക്കാർ നിയന്ത്രണത്തിലുള്ള സംഘമായ ആവിന് 32 രൂപ മുതൽ 34 രൂപ മാത്രം നൽകുമ്പോഴാണ് വില കൂട്ടിവാങ്ങി അമൂൽ വിപണി കീഴടക്കാൻ എത്തുന്നത്.

Story Highlights: CM Stalin urges Amit Shah to persuade Amul not to procure milk from Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here