Advertisement

‘മുഖ്യമന്ത്രിയായാൽ അമുൽ പാൽ ബഹിഷ്കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടും’; സിദ്ധരാമയ്യ

April 22, 2023
Google News 4 minutes Read
If I become CM, will ask Karnataka people not to buy Amul milk: Siddaramaiah

കർണാടക മുഖ്യമന്ത്രിയായാൽ അമുൽ പാൽ ബഹിഷ്കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ബിജെപി സർക്കാരിനെതിരെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 130ൽ അധികം സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. (If I become CM, will ask people not to buy Amul milk: Siddaramaiah)

ഗുജറാത്ത് ആസ്ഥാനമായുള്ള ക്ഷീര സഹകരണ സ്ഥാപനമായ അമുലും കർണാടക ആസ്ഥാനമായുള്ള നന്ദിനിയും തമ്മിലുള്ള ലയനം കോൺഗ്രസ് നേതാവ് തള്ളി. താൻ മുഖ്യമന്ത്രിയായാൽ അമൂലിന്റെ പാൽ വാങ്ങരുതെന്ന് കർണാടകക്കാരോട് ആവശ്യപ്പെടും. അമുൽ കർണാടകയിലേക്ക് കടന്നുവന്ന് സംസ്ഥാനത്തെ കർഷകരോട് അനീതി കാണിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അമുൽ ഇവിടെ വരുന്നതിനെ എതിർക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പാർട്ടിയുടെ എംഎൽഎമാർ തീരുമാനിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ‘ഞാനൊരു സ്ഥാനാർത്ഥിയാണ്, ഡി.കെ ശിവകുമാറും സ്ഥാനാർത്ഥിയാണ്, എന്നാൽ പാർട്ടിയിൽ രണ്ട് ഗ്രൂപ്പുകളുണ്ടെന്ന് അർത്ഥമാക്കുന്നില്ല. ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടാണ്. കൂട്ടുത്തരവാദിത്വത്തോടെ ജനങ്ങളിലേക്ക് ഇറങ്ങാനാണ് ആഗ്രഹിക്കുന്നത്’ – മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച് സിദ്ധരാമയ്യ പറഞ്ഞു.

അധികാരത്തിലെത്തിയ ശേഷം ടിപ്പു ജയന്തി പുനഃസ്ഥാപിക്കുമോയെന്ന ചോദ്യത്തിന്, താൻ ഏകാധിപതിയല്ലെന്നും വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് നിയമസഭാംഗങ്ങളോടും മന്ത്രിസഭയോടും കൂടിയാലോചിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ജനങ്ങൾ ബിജെപിയെ മടുത്തു, കർണാടക മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: If I become CM, will ask people not to buy Amul milk: Siddaramaiah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here