ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ‘ഡ്രസ് കോഡ്’ നിർബന്ധം; മഹാരാഷ്ട്ര ക്ഷേത്രങ്ങളുടെ സംഘടന

മഹാരാഷ്ട്രയിലെ നാഗ്‍പൂരില്‍ നാല് ക്ഷേത്രങ്ങളില്‍ ‘വസ്ത്ര സംഹിത’ അഥവാ ‘ഡ്രസ്സ് കോഡ്’ അവതരിപ്പിച്ച് മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളുടെ സംഘടന. മഹാരാഷ്ട്ര മന്ദിർ മഹാസംഘ എന്ന സംഘടനായാണ് സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങൾക്കായി ‘വസ്ത്ര സംഹിത’ പുറത്തിറക്കിയതായി അറിയിച്ചത്. ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നു.(Devotees to have ‘dress code’ in Maharashtra)
വൈകാതെ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് മഹാരാഷ്‌ട്ര മന്ദിർ മഹാസംഘം അറിയിച്ചു. സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ വസ്ത്രധാരണം സംബന്ധിച്ചുള്ള വിഷയത്തെ ആസ്പദമാക്കി നിരവധി ചർച്ചകൾ നടത്തിയിരുന്നു.
ഇതേ തുടർന്നാണ് ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്തർക്കായി ഡ്രസ് കോഡ് ഏർപ്പെടുത്താൻ ക്ഷേത്ര സംഘടനകൾ തീരുമാനിച്ചത്. നിലവിൽ ധന്തോളിയിലെ ഗോപാലാകൃഷ്ണ ക്ഷേത്രം, പഞ്ച്മുഖി ഹനുമാൻ ക്ഷേത്രം, ബൃഹസ്പതി ക്ഷേത്രം, ദുർഗാ മാതാ എന്നീ നാല് ക്ഷേത്രങ്ങളിലാണ് ഡ്രസ് കോഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
Story Highlights: Devotees to have ‘dress code’ in Maharashtra