Advertisement

‘മനുഷ്യന്റെ ചോര വീഴ്ത്തിയുള്ള വന്യമൃഗ സ്നേഹം പാടില്ല, സ്വയരക്ഷക്ക് പോലും കൊല്ലാൻ കഴിയാത്ത അവസ്ഥ’; ജോസ്.കെ.മാണി

May 27, 2023
Google News 1 minute Read

അരിക്കൊമ്പൻ വിഷയത്തിൽ വിദഗ്ധ സമിതി നിർദേശം തെറ്റെന്ന് തെളിഞ്ഞുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഒരു വിദഗ്ധ സമിതിയുടെ അഭിപ്രായത്തിലാണ് ഓപ്പറേഷൻ അരിക്കൊമ്പൻ നടത്തിയത്. മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരാജയമെന്ന് കോൺഗ്രസ് നേരത്തേ പറഞ്ഞിരുന്നു. മനുഷ്യൻറെ ചോര വീഴ്ത്തി വന്യമൃഗങ്ങളെ സംരക്ഷിക്കരുത്. സ്വയരക്ഷയ്ക്ക് പോലും വന്യമൃഗങ്ങളെ കൊല്ലാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. വനം വകുപ്പിന് പരിമിതിയുണ്ട്. ആ പരിമിതി വച്ച് ജനങ്ങളെ സംരക്ഷിക്കാൻ കഴിയില്ല. വനമേഖലയിൽ പോലീസ് ഇടപെടൽ വേണം.നിയമഭേദഗതി അനിവാര്യമാണെന്നും ഒരു ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന് ജോസ് കെ മാണി പറ‍ഞ്ഞു. വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും ജോസ് കെ മാണി കോട്ടയത്ത്‌ പ്രതികരിച്ചു.

Read Also: അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണം, വരുത്തിവച്ച ദുരന്തം; ജോസ് കെ മാണി

സംഭവത്തിൽ കേന്ദ്ര സർക്കാർ കാഴ്ചക്കാരാവരുത്. ഉടൻ നടപടിയെടുക്കുകയും നിയമ ഭേദഗതി വരുത്തുകയും വേണം. ഈ സംഭവത്തിൽ പരിഹാരത്തിന് സംസ്ഥാന സർക്കാർ മുൻ കൈയെടുക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. കോടതി തീരുമാനത്തിലെത്താൻ കാരണം വിദഗ്ധ സമിതി റിപ്പോർട്ടാണെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

Story Highlights: Jose K Mani Criticize Arikomban Mission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here