‘ഒരുദിവസത്തേക്ക് വിയോജിപ്പുകള്‍ മാറ്റിവയ്ക്കാം, പാര്‍ലമെന്റ് ഉദ്ഘാടനം ഐക്യത്തിന്റെ വേദിയാക്കാം’; കമല്‍ ഹാസന്‍

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മക്കള്‍ നീതിമയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കാമെന്നും നമ്മുടെ രാഷ്ട്രീയ വിയോജിപ്പുകള്‍ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയുടെ പുതിയ വീട്ടില്‍ എല്ലാ കുടുംബാഗങ്ങളും താമസിക്കേണ്ടതാണ്. താന്‍ പങ്കാളിത്ത ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പൊതു വേദികളിലും പുതിയ പാര്‍ലമെന്റിലും ഉന്നയിക്കാം. നമ്മെ ഭിന്നിപ്പിക്കുന്നതിനെക്കാള്‍ ഒരുമിക്കുന്ന വേറെയും ഒരുപാട് കാര്യങ്ങളുണ്ട്. ലോകത്തിന്റെ കണ്ണ് നമ്മുടെ മേലാണ്. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കാം. നമ്മുടെ രാഷ്ട്രീയ വിയോജിപ്പുകള്‍ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാം.’-പ്രസ്താവനയില്‍ കമല്‍ ഹാസന്‍ പറഞ്ഞു.
Read Also: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ; ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം
ഈ ചരിത്ര നേട്ടത്തിന് സര്‍ക്കാരിനെ താൻ അഭിനന്ദിക്കുന്നു. രാഷ്ട്രപതിയെ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത വിയോജിപ്പ് നിലനില്‍ക്കെ തന്നെ. ഉദ്ഘാടനം ഞാന്‍ നിങ്ങളോടൊപ്പം ആഘോഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് എന്തുകൊണ്ടാണ് പ്രസിഡന്റിനെ ക്ഷണിക്കാത്തത് എന്ന് വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു എന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.
Story Highlights: Kamal Haasan urges Oppn to reconsider boycott of new Parliament inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here