ടൂറിസം മേഖലയിലെ സംഭാവന; ജിസിസി രാജ്യങ്ങളില്‍ ഏറ്റവും പിന്നില്‍ കുവൈത്ത്

വിനോദസഞ്ചാര മേഖലയില്‍ ജിസിസി രാജ്യങ്ങളില്‍ കുവൈത്ത് ഏറ്റവും പിന്നില്‍. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ടൂറിസം എന്റര്‍പ്രൈസസ് കമ്പനി ഈയിടെ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജി.ഡി.പി.അടിസ്ഥാനത്തില്‍ ടൂറിസം മേഖലയില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി 6.1% മാത്രമാണ്, കുവൈത്തിന്റെ സംഭാവന. എന്നാല്‍ യുഎഇയില്‍ ഇത് ശരാശരി 10.8% ആണ്.
ബഹ്റൈനില്‍ 9.8 ശതമാനവും, ഖത്തറില്‍ 9.7 ശതമാനവും സൗദി അറേബ്യയില്‍ 9.4 ശതമാനവുമാണ് വിനോദസഞ്ചാര മേഖലയിലെ വിവിധ രാജ്യങ്ങളുടെ സംഭാവനയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ വിനോദസഞ്ചാരത്തിനായി കുവൈത്തികള്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം 400 കോടി ദിനാര്‍ ആണ്.
Read Also: 14ാം വയസില്‍ ഫോട്ടാഗ്രാഫറായി ജോലി, വിജയകരമായ പ്രൊഫഷണല്‍ യാത്രയുടെ വഴിയില്‍ കാസര്‍ഗോഡുകാരന്‍
അതേസമയം ഒറ്റ വിസയില്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന യൂറോപ്പിലെ ഷെങ്കന്‍ വിസ മാതൃകയില്‍ വിസ പുറത്തിറക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒരുങ്ങുകയാണ്. ഒറ്റവിസയില്‍ തന്നെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളും അതായത് ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്,ഒമാന്‍,യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാവും എന്നതാണ് ഇതിന്റെ ഗുണം.
Story Highlights: Kuwait is last among GCC countries in tourism sector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here