14ാം വയസില്‍ ഫോട്ടാഗ്രാഫറായി ജോലി, വിജയകരമായ പ്രൊഫഷണല്‍ യാത്രയുടെ വഴിയില്‍ കാസര്‍ഗോഡുകാരന്‍

അബുദാബിയില്‍ 14ാം വയസില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായി കരിയര്‍ പടുത്തുയര്‍ത്തി ശ്രദ്ധേയനാകുകയാണ് മലയാളി ബാലന്‍. കാസര്‍ഗോഡ് സ്വദേശി മൂസ ഹഫാന്‍ ആണ് അബുദാബിയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നത്.(14-year-old Malayali boy works as photographer in Abu Dhabi)
വിജയകരമായൊരു പ്രൊഫഷണല്‍ യാത്രയുടെ വഴിയിലാണ് മൂസ ഹഫാന്‍ എന്ന 14കാരന്‍. കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് ഹനീഫിന്റെയും റഹ്‌മത്ത് ബീവിയുടെയും മകന്‍. കുടുംബത്തോടൊത്ത് അബുദാബിയില്‍ താമസം. ചെറുപ്പത്തിലേ ഹോബിയായി കൂടെയുള്ള ഫോട്ടോഗ്രാഫിയെ ജീവിതമാര്‍ഗം കൂടിയാക്കിയപ്പോള്‍ പ്രതിമാസം 5000 മുതല്‍ 8000 ദിര്‍ഹം വരെ ഹഫാന്‍ സമ്പാദിച്ചുതുടങ്ങി.
ഏഴാം വയസ്സ് മുതലാണ് ഹഫാന്‍ ഫോട്ടോഗ്രാഫി ഇഷ്ടപ്പെട്ടുതുടങ്ങിയത്. അടുപ്പമുള്ളവരുട ചിത്രങ്ങള്‍ ക്യാമറിയില്‍ എടുക്കാന്‍ തുടങ്ങി. ചെറുപ്പത്തിലിത് വളരെ സന്തോഷം തരുന്ന കാര്യമായിരുന്നു. വളര്‍ന്നുതുടങ്ങിയപ്പോള്‍ ആ ഇഷ്ടവും മൂസ ഹഫാനൊപ്പം വളര്‍ന്നു. തുടര്‍ന്ന് ക്യാമറ തന്നെയാണ് ജീവിതമെന്ന് തിരിച്ചറിഞ്ഞു. ഹഫാന്‍ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു…
Read Also: ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ മറന്നോ? പുതിയ സംവിധാനവുമായി ദുബായി ആര്‍ടിഎ
ഗ്രാഫിക്സ് ഡിസൈനിലും താല്‍പ്പര്യമുണ്ടായിരുന്ന ഹഫാന്‍ യൂട്യൂബ് ചാനലുകള്‍ കണ്ട് ലോഗോകളും ഡിസൈനുകളും ഉണ്ടാക്കുന്നതും പഠിച്ചു. കൂടുതല്‍ പഠിക്കാന്‍ ഗ്രാഫിക്‌സ് ഡിസൈന്‍ കോഴ്‌സുകളെ കുറിച്ചന്വേഷിച്ചു. പലയിടത്തും വലിയ ഫീസാണ് പറഞ്ഞത്. അങ്ങനെ, ഫോട്ടോഗ്രാഫിയിലൂടെ നേടിയ ആദ്യ ശമ്പളം കൊണ്ടാണ് ഹഫാന്‍ കോഴ്‌സിന് ചേരുന്നത്.
Read Also: സൗദിയിലേക്കുള്ള തൊഴില്‍ വിസ പതിച്ച് നല്‍കാനും വിരലടയാളം വേണം; പുതിയ നിയമം തിങ്കളാഴ്ച മുതല്‍
അബുദാബിയിലെ മോഡല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹഫാന്‍. മൂത്ത സഹോദരി ഫാത്തിമ അനഹ് ഇതേ സ്‌കൂളില്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പ്രായപൂര്‍ത്തി ആകുമ്പോഴേക്കും യുഎഇയില്‍ ഒരു മാര്‍ക്കറ്റിംഗ് ഏജന്‍സി തുടങ്ങാനാണ് ഹഫാന്റെ ആഗ്രഹം.
Story Highlights: 14-year-old Malayali boy works as photographer in Abu Dhabi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here