Advertisement

സൗദിയിലേക്കുള്ള തൊഴില്‍ വിസ പതിച്ച് നല്‍കാനും വിരലടയാളം വേണം; പുതിയ നിയമം തിങ്കളാഴ്ച മുതല്‍

May 25, 2023
Google News 2 minutes Read
Biometric collection saudi arabia employment visa

സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ പതിച്ച് നല്‍കുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കി . മേയ് 29 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. മുംബൈയിലെ സൗദി കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച സന്ദേശം നല്‍കിയത്. (Biometric collection saudi arabia employment visa)

സൗദിയിലേക്കുള്ള ഫാമിലി സന്ദര്‍ശന വിസകള്‍ ലഭിക്കുന്നതിനായി ഈ മാസം ആദ്യം മുതല്‍ തന്നെ വിരലടയാളം നിര്‍ബന്ധമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തൊഴില്‍ വിസ പതിച്ച് നല്‍കുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കി കൊണ്ടുള്ള പുതിയ ഉത്തരവിറങ്ങിയത്. മേയ് 29 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. മുംബൈയിലെ സൗദി കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച സന്ദേശം ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയത്. ഇതോടെ ഇനി സൗദിയില്‍നിന്ന് ഏത് വിസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വി.എഫ്.എസ് കേന്ദ്രത്തില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണം.

Read Also: ഈ വർഷത്തെ ഹജ്ജ് തീർഥാടകർ ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ എത്തും

തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്നോടിയായി അപേക്ഷകന്‍ ആദ്യം വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളമെടുത്ത ശേഷമാണ് വിസ നടപടികള്‍ക്ക് തുടക്കമാവുക. വിരലടയാള മെടുക്കാത്തവരുടെ വിസ രേഖകള്‍ പരിഗണിക്കില്ലെന്നും കോണ്‍സുലേറ്റ് അറിയിപ്പില്‍ പറയുന്നുണ്ട്. തൊഴില്‍ വിസക്ക് കൂടി നേരിട്ടെത്തി വിരലടയാളം നല്‍കണമെന്ന നിയമം വരുന്നതോടെ കേരളത്തിലെ ഏക വി.എഫ്.എസ് കേന്ദ്രമായ കൊച്ചിയിലെ ഓഫിസില്‍ ഇനിയും തിരക്ക് ക്രമാതീതമായി വര്‍ധിക്കും. നിലവില്‍ സന്ദര്‍ശക വിസ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ തന്നെ വി.എഫ്.എസ് ഓഫിസിലേക്കുള്ള ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ് ഏറെ വൈകിയാണ് ലഭിക്കുന്നതെന്നുള്ള പരാതികള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് പുതിയ നിയമം കൂടി വന്നെത്തുന്നത്. അപ്പോയ്‌മെന്റ്റ് പെട്ടെന്ന് ലഭിക്കണമെങ്കിലാകട്ടെ പ്രീമിയം ലോഞ്ച് വഴി അപേക്ഷിക്കണം. ഇതിനാണെങ്കില്‍ അഞ്ചിരട്ടി ചെലവും വരും.

Story Highlights: Biometric collection saudi arabia employment visa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here