Advertisement

ഈ വർഷത്തെ ഹജ്ജ് തീർഥാടകർ ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ എത്തും

May 19, 2023
Google News 2 minutes Read
Hajj

ഈ വർഷത്തെ ഹജ്ജ് തീർഥാടകർ ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ എത്തി തുടങ്ങും. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനവും ഞായറാഴ്ച സൗദിയിൽ എത്തും. തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഈ വർഷത്തെ ഹജ്ജ് നിർവഹിക്കുന്ന വിദേശ തീർഥാടകരുടെ വരവ് മെയ് 21 ഞായറാഴ്ചയാണ് ആരംഭിക്കുന്നത്. ജൂൺ 22 വരെ തീർഥാടകരുടെ വരവ് തുടരും. Hajj Pilgrims Begin Arriving in Saudi Arabia

തീർഥാടകരെ സ്വീകരിക്കാൻ ജിദ്ദയിലും മദീനയിലുമുള്ള വിമാനത്താവളങ്ങളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. തീർഥാടകരുമായി എത്തുന്ന വിമാനങ്ങൾ എയർപോർട്ട് യാർഡിൽ 2 മണിക്കൂറിൽ കൂടുതൽ നിർത്തിയിടാൻ പാടില്ല. തീർഥാടകരുടെ മടക്ക യാത്രക്കായി എത്തുന്ന വിമാനങ്ങൾക്കു മൂന്ന് മണിക്കൂർ ആണ് വിമാനത്താവളത്തിൽ അനുവദിച്ചിരിക്കുന്ന സമയം. നാനൂറോ അതിൽ കൂടുതലോ യാത്രക്കാരെ വഹിക്കുന്ന വിമാനങ്ങൾക്ക് നാല് മണിക്കൂർ വരെ സമയം അനുവദിക്കും. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങളിൽ ഈ സമയം പുനപരിശോധിക്കും.

Read Also: അറബ് ഉച്ചകോടി: സിറിയൻ പ്രസിഡൻറ് ബശാർ അൽ അസദ് സൗദിയിൽ

ഷെഡ്യൂൾ പ്രകാരം തീർഥാടകരുടെ മടക്ക യാത്ര ഉറപ്പ് വരുത്താൻ വിദേശ വിമാനക്കമ്പനികളിൽ നിന്നും ദേശീയ വിമാനക്കമ്പനികളിൽ നിന്നും ബാങ്ക് ഗ്യാരണ്ടി ആവശ്യപ്പെടാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. റെഗുലർ വിമാന സർവീസുകളിൽ ഹജ്ജിനെത്തുന്ന തീർഥാടകർക്ക് പ്രത്യേക സേവനം ഉറപ്പ് വരുത്തണമെന്ന് നിർദേശമുണ്ട്. അതേസമയം ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഹജ്ജ് വിമാനവും ഞായറാഴ്ച സൗദിയിൽ എത്തും. കൊൽക്കത്തയിൽ നിന്നുള്ള ആദ്യ വിമാനം മദീനയിലാണ് എത്തുന്നത്.

Story Highlights: Hajj Pilgrims Begin Arriving in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here