യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി മിക്കി ജഗ്തിയാനി അന്തരിച്ചു

യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി മുകേഷ് മിക്കി ജഗ്തിയാനി അന്തരിച്ചു. 71 വയസ്സായിരുന്നു ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാനാണ്. ദുബായിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.
ലോക കോടീശ്വരന്‍മാരായ ഇന്ത്യക്കാരുടെ പട്ടികയില്‍ നേരത്തെ ഒന്നാമനായിരുന്നു മുകേഷ് മിക്കി ജഗ്തിയാനി. 1973ല്‍ ബഹ്‌റൈനില്‍ ഒറ്റ സ്റ്റോറില്‍ ആരംഭിച്ച മിക്കിയുടെ ബിസിനസാണ് ഇന്ന് മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും 21 രാജ്യങ്ങളിലായി 2,200ലധികം സ്റ്റോറുകളുള്ള ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിനെ വികസിപ്പിച്ചെടുത്തത്.
നിലവില്‍, മലയാളികള്‍ ഉള്‍പ്പടെ 45000 ലധികം ജീവനക്കാര്‍ ലാന്‍ഡ്മാര്‍ക്കില്‍ ജോലി ചെയ്യുന്നുണ്ട്.
ലണ്ടനില്‍ ടാക്‌സി ഡ്രൈവറായും പാര്‍ട്ട് ടൈം ക്ലീനറായും ജോലി ചെയ്ത ശേഷം 1990ലാണ് മുകേഷ് മിക്കി ഗള്‍ഫിലേക്ക് പോകുന്നത്. തുടര്‍ന്ന് ബഹ്റൈനില്‍ ആദ്യ ബിസിനസ് ആരംഭിച്ചു. കുട്ടികളുടെ ബ്രാന്‍ഡ്‌സും ഫുട്വെയര്‍ ഷോപ്പും തുടങ്ങിയ മിക്കി തന്റെ ബിസിനസ് വളര്‍ച്ചയുടെ നേട്ടങ്ങള്‍ക്കൊപ്പം ലോക കോടീശ്വരായി വളരുകയായിരുന്നു.
Story Highlights: LandMark Group founder Micky jagtiani passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here