യുപിയിൽ 10ആം ക്ലാസ് വിദ്യാർത്ഥിനി ടെറസിൽ നിന്ന് വീണുമരിച്ചു; ഊഞ്ഞാലിൽ നിന്ന് വീണെന്ന് സ്കൂൾ അധികൃതർ: അന്വേഷണം

യുപിയിൽ 10ആം ക്ലാസ് വിദ്യാർത്ഥിനി ടെറസിൽ നിന്ന് വീണുമരിച്ചു. ഉത്തർ പ്രദേശിലെ അയോധ്യയിലുള്ള സൺബീം സ്കൂളിലാണ് അപകടമുണ്ടായത്. ഊഞ്ഞാലിൽ നിന്ന് വീണുമരിച്ചെന്നാണ് സ്കൂൾ അധികൃതർ വീട്ടുകാരെ അറിയിച്ചത്. എന്നാൽ, മേൽക്കൂരയിൽ നിന്ന് കുട്ടി വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ ശക്തമായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച 8.45ഓടെയായിരുന്നു അപകടം. വേനലവധിയായിട്ടും കുട്ടിയെ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഏകദേശം 10 മണിയോടെ കുട്ടി ഊഞ്ഞാലിൽ നിന്ന് വീണെന്നും ഗുരുതരമായി പരുക്കേറ്റെന്നും സ്കൂളിൽ നിന്ന് വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിയെങ്കിലും കുട്ടി ചികിത്സയ്ക്കിടെ മരിച്ചു എന്ന് അധികൃതർ അറിയിച്ചു. തുടർന്ന് വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, കുട്ടി ടെറസിൽ നിന്ന് വീഴുന്ന ദൃശ്യങ്ങൾ കണ്ടെത്തി. കുട്ടിയുടെ തലയിലും കാലിലും മുറിപ്പാടുകളുണ്ടായിരുന്നു എന്നും മുഖം വീങ്ങിയിരിക്കുകയായിരുന്നു എന്നും മാതാപിതാക്കൾ ആരോപിച്ചു. കുട്ടിയുടെ കണ്ണിൽ മുറിവുണ്ടായിരുന്നു എന്നും ഇത് മർദനത്തിൻ്റെ ലക്ഷണമാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഒന്നര അടി മാത്രം ഉയരമുള്ള ഊഞ്ഞാലിൽ നിന്ന് വീണാൽ ഇത്തരം പരുക്കുകളുണ്ടാവാനിടയില്ല എന്നും മാതാപിതാക്കൾ പറഞ്ഞു.
Story Highlights: student falls off school terrace UP dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here