‘പ്രതികരിച്ചപ്പോള്‍ ആളുകള്‍ പറഞ്ഞു വിട്ടുകള സാരമില്ലാന്ന്..’ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നേരിട്ടതിനെ കുറിച്ച് യുവതി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തില്‍ പ്രതികരണവുമായി യുവതി. അതിക്രമം നേരിട്ടപ്പോള്‍ ബസിലുണ്ടായിരുന്ന ആരും പിന്തുണച്ചില്ലെന്നും സാരമില്ല വിട്ടു കളയ് എന്നായിരുന്നു സഹയാത്രക്കാരുടെ പ്രതികരണമെന്നും യുവതി പറഞ്ഞു. മോശമായി പെരുമാറിയ ആദ്യ ഘട്ടത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ്ടും വീണ്ടും മോശമായി പെരുമാറി തുടങ്ങിയപ്പോഴാണ് ബഹളമുണ്ടാക്കിയത്. ആളുകള്‍ കൂടുന്നതിന് മുന്‍പ് പ്രതി തന്നോട് സോറി പറഞ്ഞിരുന്നുവെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു.(Woman about being sexually assaulted in KSRTC bus)
‘രാത്രി ഒമ്പത് മണിയോടെയാണ് ബസില്‍ കയറുന്നത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിക്രമം നടത്തിയ ആളും തമ്പാനൂരില്‍ നിന്നാണ് കയറിയത്. എന്റെ തൊട്ട് പുറകിലായിരുന്നു അയാള്‍. പുറകിലിരുന്നിട്ട് ആദ്യ സീറ്റിന് സൈഡില്‍ കൈ വെച്ചു. അപ്പൊ ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കൈ എടുത്തു. പിന്നെ കാലുകൊണ്ട് എന്റെ കാലില്‍ ഇങ്ങനെ ഉരസി. കാല് ഫ്രണ്ടിലോട്ട് വെച്ച് ഞാന്‍ മിണ്ടായിരുന്നു. അപ്പോഴാണ് വീണ്ടും വളരെ മോശമായി പെരുമാറിയത്. ചോദ്യം ചെയ്തപ്പോള്‍ അയാള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു’.യുവതി പറഞ്ഞുയ
Read Also: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനാണ് ബസില്‍ വച്ച് ദുരനുഭവമുണ്ടായത്. കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്താണ് പ്രതി. അക്രമം നടന്ന സമയത്ത് സഹയാത്രികരാരും പ്രതികരിക്കാതെ വന്നതോടെ ഡ്രൈവറും കണ്ടക്ടറുമാണ് പൊലീസില്‍ പരാതിപ്പെടണമെന്ന് പറഞ്ഞത്. തുടര്‍ന്ന് യുവതി സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇവരെത്തി ബസ് തടഞ്ഞുനിര്‍ത്തിയാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
Story Highlights: Woman about being sexually assaulted in KSRTC bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here