കൊല്ലം ആയൂരിൽ മൊബൈൽ ഷോപ്പുകളിൽ മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം ആയൂരിൽ മൊബൈൽ ഷോപ്പുകളിൽ മോഷണം. മൊബൈൽഫോണുകളും മെമ്മറികാർഡുകളും മോഷ്ടാക്കൾ കവർന്നു. മോഷ്ണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ( kollam ayur mobile phone theft cctv visuals )
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ കൂടിയാണ് ആയുർ ടൗണിലെ മൂന്ന് മൊബൈൽഷോപ്പുകളിലും യുവാക്കളായ മോഷ്ടക്കാൾ എത്തിയത്. മൊബൈലിന്റെ പൗച്ച് വേണമെന്നാവശ്യപ്പെട്ടായിരുന്നു മോഷ്ടാക്കൾ എത്തിയത്. ഇത് എടുക്കാൻ കടയുടമ തിരിഞ്ഞ സമയം കൗണ്ടറിൽ ഇരുന്ന മൊബൈൽ ഫോൺ കവരുകയായിരുന്നു.അതിനു ശേഷം തൊട്ടടുത്ത മൊബൈൽ കടയിൽ കയറി സമാനമായ രീതിയിൽ മേശപ്പുറത്തിരുന്ന മൊബൈൽഫോൺ കവർന്നു.
മറ്റൊരു മൊബൈൽ ഷോപ്പിൽ നിന്നും സമാനമായ രീതിയിൽ 6000 ത്തോളം രൂപയോളം വിലവരുന്ന മെമ്മറി കാർഡുകളും മോഷ്ടാക്കൾ കവർന്നു.സംഭവത്തെത്തുടർന്ന് ചടയമംഗലം പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽകേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടക്കാൾ 20 വയസ്സിൽ താഴെയുള്ള വരാണന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
Story Highlights: kollam ayur mobile phone theft cctv visuals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here