Advertisement

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം: ചടങ്ങുകള്‍ ഉടന്‍ ആരംഭിക്കും; ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സര്‍വമത പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ തുടങ്ങും

May 28, 2023
Google News 2 minutes Read
New Parliament inauguration live updates

ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങുകള്‍ രാവിലെ 7.30 മുതല്‍ ആരംഭിക്കും. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സ്പീക്കറും രാജ്യസഭാ വൈസ് ചെയര്‍മാനും എത്തി. പ്രധാനമന്ത്രി ഏഴരയ്ക്ക് ഗാന്ധി പ്രതിമയ്ക്ക് മുന്നിലെത്തും. ഗാന്ധി പ്രതിമയ്ക്ക് മുന്നിലെസര്‍വ്വമത പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. (New Parliament inauguration live updates)

രാവിലെ ഏഴര മുതല്‍ ഒമ്പത് വരെ നീളുന്ന പൂജാ ചടങ്ങുകള്‍ക്ക് ശേഷം 12 നാണ് ഉദ്ഘാടനം നടക്കുക. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സ്മരണക്കായി 75 രൂപയുടെ നാണയവും പുറത്തിറക്കും. ഉദ്ഘാടത്തിന് മുന്നോടിയായി സ്വര്‍ണ ചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്. തമിഴ്‌നാട്ടിലെ പൂജാരിമാരുടെ സംഘമാണ് ചെങ്കോല്‍ കൈമാറിയത്. ലോക്‌സഭയില്‍ സ്ഥാപിക്കുന്ന ചെങ്കോല്‍ നിര്‍മിച്ച വുമ്മിടി കുടുംബത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. ഇവരെ പ്രധാനമന്ത്രി ആദരിക്കും.

Read Also: ‘പുതിയ ഇന്ത്യക്കായുള്ള പുതിയ മന്ദിരം’; പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍

എംപിമാര്‍, മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍മാര്‍, മുഖ്യമന്ത്രിമാര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ക്ക് ക്ഷണമുണ്ട്. അതേസമയം, കോണ്‍ഗ്രസ് ഉള്‍പ്പെടെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും.

Story Highlights: New Parliament inauguration live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here