Advertisement

ഖര്‍ത്തൂമിലെ ജോര്‍ദാന്‍ അംബാസഡറുടെ വസതിക്ക് നേരെയുണ്ടായ ആക്രമണം; അപലപിച്ച് സൗദി

May 28, 2023
Google News 2 minutes Read
Saudi Arabia condemns attack on Jordan ambassador's house in Sudan

സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമിലെ ജോര്‍ദാന്‍ അംബാസഡറുടെ വസതിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ. ഹ്രസ്വകാല വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്ന ശേഷവും സൈനിക വിഭാഗങ്ങളുടെ ഏറ്റുമുട്ടല്‍ തുടരുന്ന ഖാര്‍ത്തൂമിലെ ജോര്‍ഡന്‍ സ്ഥാനപതിയുടെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണം നടക്കുന്ന സമയത്ത് അംബാസഡര്‍ പോര്‍ട്ട് സുഡാനിലായിരുന്നതുകൊണ്ട് ജീവാപായമുണ്ടായില്ലെന്ന് ജോര്‍ഡന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നയതന്ത്ര സ്ഥാപനങ്ങള്‍ക്കും ദൗത്യങ്ങള്‍ക്കും നേരെ നടക്കുന്ന എല്ലാവിധ ആക്രമണങ്ങളെയും അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

Story Highlights: Saudi Arabia condemns attack on Jordan ambassador’s house in Sudan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here