ആന്ധ്രാപ്രദേശിൽ പെട്രോൾ ടാങ്കിലേക്ക് വീണ് 3 പേർ മരിച്ചു
പെട്രോൾ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ടാങ്കിനുള്ളിലേക്ക് വീണ് മൂന്ന് യുവാക്കൾ മരിച്ചു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒരു പെട്രോൾ പമ്പിലാണ് സംഭവം. ആദ്യം വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ കൂടി ടാങ്കിലേക്ക് തെന്നിവീഴുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(3 die after slipping into petrol tank in Andhra Pradesh)
അന്നമയ്യ ജില്ലയിലെ രായച്ചോട്ടിയിൽ ദേശീയപാതയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിൽ ഞായറാഴ്ച വൈകുന്നേരം 5.40 ഓടെയാണ് സംഭവം. ആനന്ദ്, ശിവ, രവി എന്നിവരാണ് മരിച്ചത്. ഏറെക്കാലമായി ഉപയോഗശൂന്യമായ ടാങ്ക് വൃത്തിയാക്കാൻ ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡ് അയച്ചതായിരുന്നു ഇവരെ. ടാങ്കിന് മുകളിൽ നിന്ന് താഴേക്ക് നോക്കുന്നതിനിടെ അബദ്ധത്തിൽ ശിവ ടാങ്കിലേക്ക് തെന്നിവീണു. ശിവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രവി, ആനന്ദ് എന്നിവരും ടാങ്കിലേക്ക് വീഴുകയായിരുന്നു.
അപകടവിവരമറിഞ്ഞ് അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തിയാണ് മൂവരെയും പുറത്തെടുത്തത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേർ ടാങ്കിനുള്ളിൽ തന്നെ മരിച്ചപ്പോൾ മറ്റൊരാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: 3 die after slipping into petrol tank in Andhra Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here