Advertisement

“ഭയപ്പെടുത്തുന്ന ചിത്രം, പ്രശ്നങ്ങൾ മാന്യമായി പരിഹരിക്കണം”: ഗുസ്തി താരങ്ങൾക്കെതിരായ നടപടിക്കെതിരെ അഭിനവ് ബിന്ദ്ര

May 29, 2023
Google News 2 minutes Read
Abhinav Bindra Reacts On Visuals Of Action Against Wrestlers

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയിൽ വിമർശനവുമായി ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അത്‌ലറ്റ്‌സ് കമ്മീഷൻ അംഗവുമായ അഭിനവ് ബിന്ദ്ര. ഇന്ത്യൻ താരങ്ങൾ നിലത്തുകൂടി വലിച്ചിഴക്കപ്പെടുന്നതിന്റെ ഭീകരമായ ചിത്രങ്ങൾ തന്നെ വേട്ടയാടുന്നു. കായിക സംഘടനകളിലുടനീളം സ്വതന്ത്രമായ സുരക്ഷാ നടപടികൾ നടപ്പിലാക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘കഴിഞ്ഞ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, എന്റെ സഹ ഇന്ത്യൻ താരങ്ങൾ നിലത്തുകൂടി വലിച്ചിഴക്കപ്പെടുന്നതിന്റെ ഭീകരമായ ചിത്രങ്ങൾ വല്ലാതെ വേട്ടയാടുന്നു. എല്ലാ കായിക സംഘടനകളിലും സ്വതന്ത്രമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമാന സാഹചര്യങ്ങൾ ഉണ്ടാകുകയാണെങ്കിൽ, അത് അങ്ങേയറ്റം സംവേദനക്ഷമതയോടെയും മാന്യമായും കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് നാം ഉറപ്പാക്കണം. ഓരോ കായികതാരവും സുരക്ഷിതമായ പ്രചോദനാത്മകമായ അന്തരീക്ഷം അർഹിക്കുന്നു’- അഭിനവ് ബിന്ദ്ര പറഞ്ഞു.

Story Highlights: Abhinav Bindra Reacts On Visuals Of Action Against Wrestlers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here