പാമ്പ് കടിയേറ്റ ഒന്നരവയസുകാരി മരിച്ചു, മൃതദേഹവും ചുമന്ന് അമ്മ നടന്നത് കിലോമീറ്ററുകളോളം

ചെന്നൈയിൽ പാമ്പ് കടിയേറ്റ ഒന്നരവയസുകാരി മരിച്ചു.മൃതദേഹവും ചുമന്ന് അമ്മ നടന്നത് കിലോമീറ്ററുകളോളം. കൂലിപ്പണിക്കാരനായ വിജിയുടെയും പ്രിയയുടെയും ഒന്നരവയസ്സുള്ള മകൾ ധനുഷ്കയാണ് പാമ്പുകടിയേറ്റ് മരിച്ചത്.(Baby Bitten by Snake dies parents walk over 10km to reach hospital)
രക്ഷിതാക്കൾ കുട്ടിയുമായി ഉടൻ ആശുപത്രിയിലേക്കു പുറപ്പെട്ടു. എന്നാൽ, റോഡില്ലാത്തതിനാൽ ആശുപത്രിയിലെത്താൻ വൈകി. അപ്പോഴേക്കും ധനുഷ്ക മരിച്ചിരുന്നു. ഗ്രാമത്തിലേക്ക് റോഡ് സൗകര്യം ഉണ്ടായിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
കുട്ടിയുടെ മൃതദേഹം കത്തമ്പപ്പാറ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ആംബുലൻസിൽ കയറ്റിവിടുകയായിരുന്നു. എന്നാൽ റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസുകാർ ഇവരെ പാതിവഴിയിൽ ഇറക്കിവിടുകയായിരുന്നു.
തുടർന്ന് കുഞ്ഞിന്റെ മൃതദേഹം ചേർത്തുപിടിച്ച് പ്രിയ കുറച്ചുദൂരം ഒരാളുടെ ബൈക്കിൽ യാത്ര ചെയ്തു. മുന്നോട്ട് വഴിയില്ലാതായതോടെ ബൈക്കുകാരനും പാതിവഴിയിൽ ഇറക്കിവിട്ടു. പിന്നീട് പത്തുകിലോമീറ്റർ നടന്ന് വീട്ടിലെത്തുകയായിരുന്നു.
Story Highlights: Baby Bitten by Snake dies parents walk over 10km to reach hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here