Advertisement

ദുരിതാശ്വാസ നിധി ദുരുപയോഗം: ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

May 29, 2023
Google News 2 minutes Read
high court refuses to intervene in cmdrf misuse case

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം നടത്തിയെന്ന കേസിലെ ലോകായുക്ത ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി. വിഷയം ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് എസ്.വി ഭട്ടി അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. അതേസമയം വാദം കേൾക്കാൻ കേസ്‌ മാറ്റിവെക്കുകയാണ് ചെയ്തതെന്ന് ഹർജിക്കാരൻ ആർ.എസ് ശശികുമാർ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം നടത്തിയെന്ന കേസിൽ വിഷയം ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിയിലെ വാദം. ലോകയുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ആര്‍.എസ് ശശികുമാറായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ലോകായുക്ത ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.

ചീഫ് ജസ്റ്റിസ് എസ്.വി ഭട്ടി അധ്യക്ഷനായ ബെഞ്ചിൻ്റെതാണ് നടപടി. അതേസമയം വാദം കേൾക്കാൻ കേസ്‌ മാറ്റിവെക്കുകയാണ് ചെയ്തതെന്ന് ഹർജിക്കാരൻ ആർ.എസ് ശശികുമാർ പ്രതികരിച്ചു. നേരത്തെ ഫുൾ ബെഞ്ച് പരിഗണിച്ച വിഷയമാണ് വീണ്ടും ഫുൾ ബെഞ്ചിന് വിട്ടതെന്നായിരുന്നു പരാതിക്കാരന്റെ വാദം. കേസിൽ ജൂൺ ഏഴിനാണ് ഹൈക്കോടതി വിശദമായ വാദം കേൾക്കുക. അതേസമയം ജൂൺ ആറിനാണ് കേസ് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കുന്നത്.

Story Highlights: high court refuses to intervene in cmdrf misuse case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here