ആവേശകരമായ സാന്നിധ്യം; യുകെയിൽ എസ്എഫ്ഐ അഭിമാനകരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്; എ.എ റഹീം

യു കെ യിലെ വിദ്യാർത്ഥികൾക്കിടയിൽ അഭിമാനകരമായ പ്രവർത്തനങ്ങളാണ്
എസ്എഫ്ഐ യു കെ നടത്തുന്നതെന്ന് എ എ റഹീം എം പി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തുന്ന ലണ്ടൻ സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലണ്ടനിലെ സർവകലാശാലയിൽ ആവേശകരമായ സാന്നിധ്യമാണ് എസ്എഫ്ഐയുടേത് എന്നും റഹീം കുറിച്ചു.(In UK, SFI carries out prestigious activities; AA Rahim)
‘യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ അഭിമാനകരമായ പ്രവർത്തനങ്ങളാണ് എസ്എഫ്ഐ യുകെ സംഘടിപ്പിക്കുന്നത്. ലണ്ടനിലെ വിവിധ സർവകലാശാലകളിൽ ആവേശകരമായ സാന്നിധ്യമാണ് എസ്എഫ്ഐ. എസ്എഫ്ഐയുടെ യുകെയിലെ നേതൃനിര ലണ്ടൻ സന്ദർശനം നടത്തിവരുന്ന സഖാവ് എം.വി ഗോവിന്ദൻ മാസ്റ്റർക്കൊപ്പം’ എന്ന് കുറിച്ചു കൊണ്ടാണ് യുവാക്കൾക്കൊപ്പം എം.വി ഗോവിന്ദൻ നിൽക്കുന്ന ചിത്രം റഹീം ഫേയ്സ്ബുക്കിൽ പങ്കുവച്ചത്.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
എന്നാൽ റഹീമിന്റെ പോസ്റ്റിന് കമന്റുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.ഗോപാലകൃഷ്ണൻ രംഗത്തെത്തി. ‘യുകെയുടെ കാര്യത്തിൽ ഏതാണ്ട് തീരുമാനം ആയി!! എസ്എഫ്ഐയിലൂടെ സിപിഎം യുകെയുടെ ഭരണം ആട്ടിമറിച്ചേക്കും. പല ക്യാമ്പസ്‌കളുടെയും ഭരണം എസ്എഫ്ഐ പിടിച്ചെടുക്കും എന്ന് സൂചന. സായുധ വിപ്ലവത്തിലൂടെ യുകെയുടെ ഭരണം പിടിച്ചെടുത്തേക്കും!!! ബുർഷകൾ തുലയട്ടെ !!! ലാൽ സലീം’- എന്നാണ് ഗോപാലകൃഷ്ണന്റെ പരിഹാസം.
Story Highlights: In UK, SFI carries out prestigious activities; AA Rahim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here