Advertisement

സ്വകാര്യ ബസുകൾക്ക് അനധികൃത സർവീസിന് സഹായം: ആർടിഒയെ സസ്പെന്റ് ചെയ്‌ത്‌ എംവിഡി

May 29, 2023
Google News 2 minutes Read
kollam rto suspended mvd

കൊല്ലം ആർ ടി ഓഫീസർ ഡി മഹേഷിനെ സസ്‌പെൻഡ് ചെയ്‌ത്‌ എംവിഡി. കോൺട്രാക്ട് ക്യാരിയേജുകളുടെ അനധികൃത സർവീസിന് സഹായിച്ചതിനാലാണ് നടപടി. കോൺട്രാക്ട് ക്യാരിയേജുകളെ സഹായിക്കുംവിധം വകുപ്പിന് റിപ്പോർട്ട് നൽകിയെന്നും കണ്ടെത്തി. (Kollam RTO T Mahesh Suspended)

ടി. മഹേഷിനെ ഗതാഗത സെക്രട്ടറിയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. നിയമലംഘനം നടത്തിയ സ്വകാര്യ ബസുകളെ സഹായിച്ചതായി കണ്ടത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര കേന്ദ്രീകരിച്ച് കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ സ്റ്റേജ് ക്യാരേജ് വാഹനങ്ങളായി സർവീസ് നടത്തിയിരുന്നു. ഇതിനെതിരെ കെഎസ്ആർടിസി കൊല്ലം അധികൃതർ തങ്ങളുടെ മാനേജിങ് ഡയറക്ടർ കൂടിയായ ബിജു പ്രഭാകറിന് പരാതി നൽകിയിരുന്നു.

Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു

ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബിജു പ്രഭാകറാണ് ആർടിഒ ആയ ടി മഹേഷിനെ ചുമതലപ്പെടുത്തിയത്. അനധികൃതമായി സർവീസ് നടത്തിയ വാഹന ഉടമകളെ സഹായിക്കുന്ന നിലയിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. ഈ കണ്ടെത്തലിന്റെ അന്വേഷണത്തിലാണ് ഗതാഗത സെക്രട്ടറിയായ ബിജു പ്രഭാകർ ഉത്തരവിട്ടിരിക്കുന്നത്.

Story Highlights: Kollam RTO T Mahesh Suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here