സംഗീത സംവിധായകൻ പി.കെ കേശവൻ നമ്പൂതിരി ഓർമയായി

പ്രശസ്ത സംഗീത സംവിധായകൻ പി.കെ കേശവൻ നമ്പൂതിരി ഇന്നലെ പുലർച്ചെ അന്തരിച്ചു. -86 വയസായിരുന്നു. ആകാശവാണി തൃശൂർ നിലയം പ്രക്ഷേപണം ചെയ്തിരുന്ന നിരവധി ലളിതഗാനങ്ങൾ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ( pk kesavan namboothiri passes away )
മലയാളത്തിലെ ഭക്തിഗാന ആൽബങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച സംഗീത സംവിധായകനാണ് പി.കെ.കേശവൻ നമ്പൂതിരി. ഓൾ ഇന്ത്യ റേഡിയോയിൽ സംഗീത സംവിധായകനായിരുന്ന നമ്പൂതിരി ഒട്ടേറെ ലളിത ഗാനങ്ങളിലൂടെ ജനമനസ്സിൽ കുടിയേറി. ജയചന്ദ്രൻ ആലപിച്ച ഭക്തി ഗാന ആൽബമായ ‘പുഷ്പാഞ്ജലി ‘ യുടെ സംഗീതസംവിധായകനാണ്. ഈ ആൽബത്തിലെ വിഘ്‌നേശ്വരാ ജൻമനാളികേരം നെയ്യാറ്റിൻകര വാഴും ഗുരുവായൂരമ്പലം, പാറമേക്കാവിൽ, അമ്പാടി തന്നിലൊരുണ്ണി, എന്നീ ഗാനങ്ങൾ ഏറെ ജനപ്രിയമായവയാണ്. യേശുദാസിനെയും ജയചന്ദ്രനെയും കൂടാതെ ചിത്ര, വേണുഗോപാൽ , സുജാത തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ ഈണങ്ങളെ ഗാനങ്ങളായി അവതരിപ്പിച്ചു. 1981 മുതൽ പി.കെ കേശവൻ നമ്പൂതിരിയുടെ ഗാനങ്ങളാണ് ക്ഷേത്രപരിസരം ഭക്തിസാന്ദ്രമാക്കുന്നത്.
ഭാര്യ ഡോ. നിർമലാദേവി. തൈക്കാട്ടുമൂസ് കുടുംബത്തിലെ അംഗമാണ്. മക്കൾ: സച്ചിൻ (ബെംഗളൂരു), സീന (അമേരിക്ക). മരുമക്കൾ: ശ്രീപ്രിയ, ബിമൽ.
Story Highlights: pk kesavan namboothiri passes away