Advertisement

വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം; സ്‌കൂൾ വിപണനിയിൽ വിലക്കയറ്റം

May 29, 2023
Google News 1 minute Read
school supplies sale

സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്‌കൂൾ വിപണനിയിൽ തിരക്കേറി. വിലക്കയറ്റത്തിനിടയിലും വിപണിയിൽ വില്പന സജീവമാണ്. 15 മുതൽ 30 ശതമാനം വരെയാണ് ഇത്തവണത്തെ വിലവർദ്ധന. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച വില്പന പ്രതീക്ഷിക്കുകയാണ്‌ വ്യാപാരികൾ . ( school supplies sale )

ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ രക്ഷിതാക്കളും കുട്ടികളും സ്‌കൂൾ വിപണിയിലേക്ക് ഒഴുകുകയാണ്. മെയ് പകുതിയോടെ സജീവമായ വിപണിയിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. യൂണിഫോമ, നോട്ട് ബുക്ക്, ബാഗ്, പേന, പെൻസിൽ തുടങ്ങിയ സാധനങ്ങളുടെ വൻ വിൽപ്പനയാണ് നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

കഴിഞ്ഞ വർഷത്തെക്കാൾ 30 ശതമാനം വരെ വിലക്കയറ്റം ഉണ്ടായെങ്കിലും വിപണിയെ അത് കാര്യമായി ബാധിച്ചിട്ടില്ല. 100 മുതൽ 200 കോടി രൂപയുടെ വരെ വിൽപ്പനയാണ് സംസ്ഥാനത്തെ സ്‌കൂൾ വിപണിയിൽ ഉണ്ടാകുന്നതെന്ന കണക്കുകൾ സൂചിപ്പിക്കുന്നു.

സഹകര മേഖലയിലെ വ്യാപാര കേന്ദ്രങ്ങൾ കൂടെ സജീവമായതോടെ വാൻ വിലക്കുറവിലും സാധനങ്ങൾ ലഭ്യമാണ്. ബ്രാൻഡഡ് സാധനങ്ങൾ ഉൾപ്പെടെ വിലക്കുറവിൽ ലഭിക്കും. അതെ സമയം ഇത്തരം കേന്ദ്രങ്ങൾ സജീവമായതോടെ ചെറുകിട വ്യാപാരികൾ ദുരിതത്തിലായെന്നാണ് ആരോപണം.

മുൻ വർഷത്തേക്കാൾ മികച്ച വിൽപ്പനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. അതെ സമയം ഓൺലൈൻ വ്യാപാരം ഉൾപ്പെടെ സജീവമായതോടെ പ്രതീക്ഷിച്ച ലാഭം ഉണ്ടായേക്കില്ലെന്ന ആശങ്കയും വ്യാപാരികൾ പങ്കുവെച്ചു.

Story Highlights: school supplies sale

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here