സ്വകാര്യ ബസിൽ യുവതിയ്‌ക്ക് നേരെ പരസ്യമായി സ്വയംഭോഗം; മധ്യവയസ്കന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി

കണ്ണൂരിൽ സ്വകാര്യ ബസിൽ മധ്യവയസ്കന്‍റെ നഗ്നതാ പ്രദർശനം. ഇന്നലെ ഉച്ചയോടെ ചെറുപുഴ ബസ് സ്റ്റാന്‍റിലാണ് സംഭവം. യാത്രക്കാരിയായ യുവതി ദൃശ്യങ്ങൾ സഹിതം ദുരനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ചെറുപുഴയിൽ നിന്നും തളിപ്പറമ്പിലേക്ക് പോകുന്നതിനായി സ്റ്റാൻഡിൽ നിർത്തിയിട്ട സ്വാകര്യ ബസ്സിലാണ് മധ്യവയസ്കന്‍റെ നഗ്നതാ പ്രദർശനവും മോശം പെരുമാറ്റവുമുണ്ടായത്. യുവതി ബസ്സിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു ബസ്സിലുണ്ടായിരുന്നത്. യുവതിയുടെ എതിർ ഭാഗത്തെ സീറ്റിൽ വന്നിരുന്ന മധ്യവയസ്കൻ യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചു വിടാനുള്ള ശ്രമം നടത്തി. തുടർന്ന് നഗ്നതാ പ്രദർശനവും മോശം പെരുമാറ്റവും. പകച്ചുപോയി യുവതി പിന്നാലെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഭക്ഷണം കഴിക്കാൻ പോയ ബസ് ജീവനക്കാർ മടങ്ങി എത്തുന്നത് കണ്ടതോടെ ഇയാൾ ബസിൽ നിന്നും വേഗത്തിൽ പുറത്തേക്ക് പോയി. സംഭവം യുവതി ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ടിരുന്നു. തുടർന്നാണ് യുവതി ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. എന്നാൽ പൊലീസിൽ പരാതി നൽകാൻ യുവതി ഇതുവരെ തയ്യാറായിട്ടില്ല. സംഭവം ശ്രദ്ധയിൽപ്പെട്ടതായും അന്വേഷണം തുടങ്ങിയെന്നും പയ്യന്നൂർ ഡിവൈഎസ്പി കെഇ പ്രേമചന്ദ്രൻ.
യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനും പൊലീസ് ശ്രമം തുടങ്ങി.
Story Highlights: Sexual harassment against girl in bus kannur