‘ഇന്ത്യയെ മാത്രമല്ല പാകിസ്താനെയും ഹിന്ദു രാഷ്ട്രമാക്കും’: ധീരേന്ദ്ര ശാസ്ത്രി

ഗുജറാത്തിലെ ജനങ്ങൾ ഒന്നിച്ചാൽ ഇന്ത്യയെ മാത്രമല്ല പാകിസ്താനെയും ഹിന്ദു രാഷ്ട്രമാക്കാൻ തനിക്ക് കഴിയുമെന്ന് ബാഗേശ്വര് ധാം തലവനും വിവാദ പ്രഭാഷകനുമായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി. സൂറത്തിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ബാഗേശ്വർ ധാം മേധാവി ഇക്കാര്യം പറഞ്ഞത്. ഇതാദ്യമായല്ല അദ്ദേഹം ഹിന്ദു രാഷ്ട്രത്തിനായി ആഹ്വാനം ചെയ്യുന്നത്.(Will make Pakistan a Hindu Rastra: Dhirendra Shastri)
“ഗുജറാത്തിലെ ജനങ്ങൾ ഇതുപോലെ ഐക്യപ്പെടുന്ന ദിവസം, ഇന്ത്യയെ മാത്രമല്ല, പാകിസ്താനെയും ഞങ്ങൾ ഹിന്ദു രാഷ്ട്രമാക്കും..” ഗുജറാത്തിലെ സൂറത്തിൽ ബാഗേശ്വർ ധാമിലെ ധീരേന്ദ്ര ശാസ്ത്രി പറഞ്ഞു. മധ്യപ്രദേശ് സർക്കാരിൽ നിന്ന് വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആളാണ് ശാസ്ത്രി. ധീരേന്ദ്ര ശാസ്ത്രിയുടെ സമീപകാല പരിപാടികളിൽ വൻ ജനപങ്കാളിത്തം ഉണ്ടായത് കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയത്.
ധീരേന്ദ്ര ശാസ്ത്രിയുടെ പരിപാടികൾ അവരുടെ സംസ്ഥാനത്ത് സംഘടിപ്പിക്കുകയാണെങ്കിൽ അദ്ദേഹത്തിന് സമാനമായ സുരക്ഷ നൽകണമെന്ന് എംപി സർക്കാർ മറ്റ് സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: Will make Pakistan a Hindu Rastra: Dhirendra Shastri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here