കാസർഗോഡ് വൻ സ്ഫോടക വസ്തു വേട്ട, 2800 ജെലാറ്റിൻ സ്റ്റിക് പിടിച്ചെടുത്തു
കാസർഗോഡ് ചെർക്കള കെട്ടുംകല്ലിൽ നിന്നും സ്ഫോടക വസ്തു ശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടിൽ നിന്നാണ് സ്ഫോടക വസ്തുകൾ പിടികൂടിയത്.എക്സൈസ് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുകൾ കണ്ടെത്തിയത്.(Explosives Cache Seized from Kasargod)
ലഹരി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടിച്ചത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
13 ബോക്സുകളിലായി 2800 ജലാറ്റീൻ സ്റ്റിക്കുകളാണ് പിടികൂടിയത്. ഡീറ്റെനേറ്റർസ് 6000 എണ്ണവും സ്പെഷ്യൽ ഓർഡിനറി ഡീറ്റെനേറ്റർസ് 500 എണ്ണവും പിടികൂടിയിട്ടുണ്ട്. എയർ കാപ് 300, സീറോ ക്യാപ് 4, നമ്പർ ക്യാപ് 7 എന്നിവയും പിടിച്ചെടുത്തു. കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാളുടെ പരുക്ക് ഗുരുതരമല്ല. കാസർഗോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പ്രതി മുഹമ്മദ് മുസ്തഫ.
Story Highlights: Explosives Cache Seized from Kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here