Advertisement

‘ദുഖമുണ്ടെങ്കിലും ഞങ്ങൾക്കുള്ളിലെ കുട്ടി വളരെ സന്തോഷത്തിലാണ്’; കിരീടനേട്ടത്തിൽ ധോണിയ്ക്ക് ആശംസയുമായി ഗുജറാത്ത് ടൈറ്റൻസ്

May 30, 2023
Google News 7 minutes Read

അഞ്ചാം കിരീടനേട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിക്ക് ആശംസയുമായി റണ്ണേഴ്സ് അപ്പായ ഗുജറാത്ത് ടൈറ്റൻസ്. പരാജയപ്പെട്ടതിൽ ദുഖമുണ്ടെങ്കിലും തങ്ങൾക്കുള്ളിലെ കുട്ടി വളരെ സന്തോഷത്തിലാണ് എന്ന് ഗുജറാത്ത് ട്വീറ്റ് ചെയ്തു. ഫൈനലിൽ ഗുജറാത്തിനെ അഞ്ച് വിക്കറ്റിനു വീഴ്ത്തിയാണ് ചെന്നൈ അഞ്ചാം കിരീടം ചൂടിയത്.

‘നാടോടിക്കഥ പോലുള്ള ഫൈനലിൽ താങ്കളുടെ പ്രതിഭയോട് മാത്രമല്ല, നിറഞ്ഞ ആരാധകക്കൂട്ടത്തോടും പോരടിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ നിരാശയിലാണെങ്കിലും, താങ്കൾ കിരീടമുയർത്തുന്നതിൽ ഞങ്ങൾക്കുള്ളിലെ കുട്ടി വളരെ സന്തോഷത്തിലാണ്.’- ഗുജറാത്ത് ട്വീറ്റ് ചെയ്തു.

ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ചെന്നൈ സൂപ്പർ കിങ്സ് 2023ലെ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. മറുപടി ബാറ്റിം​ഗിന്റെ തുടക്കത്തിൽ തന്നെ മഴ വില്ലനായി എത്തിയെങ്കിലും കൂറ്റൻ അടികളിലൂടെ ചെന്നൈ അഞ്ചാം ഐപിഎൽ കിരീടത്തിൽ മുത്തമിടുകയായിരുന്നു. മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തിൽ 171 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടത്. അവസാന രണ്ട് പന്തുകളിൽ സിക്സും ബൗണ്ടറിയും നേടിയ രവീന്ദ്ര ജഡേജ ചെന്നൈയ്ക്ക് ആവേശജയം സമ്മാനിച്ചു.

Story Highlights: gujarat titans ms dhoni ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here