‘ഡൽഹിയിലെ അരുംകൊല കേട്ട് മോദി വികാരാധീനനായി’; ബിജെപി എംപി

ഡൽഹിയിൽ കാമുകൻ ക്രൂരമായി കുത്തിക്കൊന്ന പതിനാറുകാരിയുടെ വീട് സന്ദർശിച്ച് ബിജെപി എംപി ഹൻസ്‌രാജ് ഹാൻസ്. ദാരുണമായ കൊലപാതകത്തിൽ ദുഃഖവും രേഖപ്പെടുത്തിയ അദ്ദേഹം കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കൈമാറി. രോഹിണിയിലെ ഷഹബാദില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. 16 കാരിയെ കാമുകനായ സാഹിൽ 21 തവണ കുത്തിയും തലക്കടിച്ചുമാണ് കൊന്നത്. (Sakshi murder case: ‘PM Modi got emotional hearing about it’, says BJP MP)
ഹീനമായ കൊലപാതകമാണ് നടന്നത്. പുറത്തുവന്ന വീഡിയോ ഒരു രക്ഷിതാവിനും കടന്നു നിൽകാൻ കഴിയില്ല. കുടുംബത്തിനുണ്ടായ ഈ വിടവ് നികത്താൻ കഴിയില്ലെന്നും ഇരയുടെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അരുംകൊല കേട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായെന്നും ‘ബേട്ടി ബച്ചാവോ’ ദൗത്യത്തിലൂടെ രാജ്യത്തെ പെൺമക്കളുടെ ഉന്നമനമാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്നും ഹൻസ്‌രാജ് കൂട്ടിച്ചേത്തു.
#WATCH | "…I have spoken with the Police…You will not be able to watch the complete video (of the crime) if you are a parent, you will not be able to sleep..," says BJP MP Hans Raj Hans.
— ANI (@ANI) May 30, 2023
"Shame on any party that is doing politics after such a tragedy…There were so many… https://t.co/lCQFvCuU7G pic.twitter.com/Y66ikujyQZ
ലൗ ജിഹാദ് എന്നാണ് ഭാരതീയ ജനതാ പാർട്ടി സംഭവത്തെ വിശേഷിപ്പിച്ചത്. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപിയുടെ നീക്കം. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയെ നടുക്കിയ അരുംകൊല നടന്നത്. രോഹിണിയിലെ ഷഹബാദില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. 16 കാരിയെ കാമുകനായ സാഹിൽ 21 തവണ കുത്തിയും തലക്കടിച്ചുമാണ് കൊന്നത്. ആൾക്കൂട്ടത്തിന് നടുവിലായിരുന്നു കൊലപാതകം. ആക്രമണം കണ്ട് ആളുകള്‍ കൂടിയെങ്കിലും ആരും തടഞ്ഞില്ല. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നാണ് പ്രതി സഹിലിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
Story Highlights: Sakshi murder: Modi got emotional hearing about it-says BJP MP